kerala news

  • News

    രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസ്; മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ നിർണായക നീക്കവുമായി സർക്കാർ

    യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം.സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എം.എൽ.എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ പരാതിക്കാരിയുടെ…

    Read More »
  • News

    തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു

    തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ ഇന്ന് (ഡിസംബർ 11) പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ 7 ജില്ലാ പഞ്ചായത്തുകളിലെ…

    Read More »
  • News

    നടിയെ ആക്രമിച്ച കേസ്; വിധി ചോർന്നു എന്ന് ആക്ഷേപം, അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

    നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമാണ് അസോസിയേഷന്‍ പ്രസിഡന്റിന്റെ പരാതി. ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബര്‍ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ്…

    Read More »
  • Business

    സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ്

    സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ്. ഇന്നലെ കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 240 രൂപ കുറഞ്ഞ് 95400 രൂപയിലേക്കെത്തിയിരുന്നു. എന്നാൽ ഇന്ന് അത് കൂടി. ഇന്ന് 160 രൂപ വർധിച്ച് വില 95,560 ലേക്കെത്തി. 11,945 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില. ഇന്നലെയായിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം സ്വർണവില ഒരു ലക്ഷം കടക്കുമോ എന്നാണ് സാമ്പത്തീക വിദ്ക്കറും ആഭരണ പ്രേമികളും ഒന്നടങ്കം ഉറ്റുനോക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കൂടിയും കുറഞ്ഞും സ്വർണ വില…

    Read More »
  • News

    ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജി വെച്ച് ഭാഗ്യലക്ഷ്മി

    നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാ​ഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാ​ഗ്യലക്ഷ്മി തുറന്നടിച്ചു. ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവിൽ വിധി പറഞ്ഞത് കീഴ്ക്കോടതി മാത്രമാണ് നിലവിൽ വിധി പറഞ്ഞത്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.

    Read More »
  • Business

    സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

    നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയിൽ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ ആശ്വാസമാണ് വിപണിയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഇന്നലെ ഇരുന്നൂറ് രൂപയായിരുമന്നു സ്വർണത്തിന് കൂടിയിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്ന് 240 രൂപ കുറഞ്ഞു. 95400 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില. 11,925 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണ വിപണിയിൽ മാറ്റങ്ങളുണ്ടാക്കാനും സ്ഥിരതയില്ലാതെ തുടരാനുമുള്ള കാരണമെന്നാണ് വിലയിരുത്തൽ.95,640 ആയിരുന്നു ഇന്നലത്തെ വില. ഡിസംബ‌ർ നാലിനാണ് ഈ വർഷത്തെ…

    Read More »
  • News

    അടൂർ പ്രകാശിനെ തള്ളി കെപിസിസി; കോൺ​ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്

    നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീന‍ർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ. അടൂർ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെപിസിസിയുടെ പ്രതികരണം. കോൺ​ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസൻ പറഞ്ഞു. കോൺ​ഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുതിർന്ന കോൺ​​ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ…

    Read More »
  • News

    അതിജീവിതയ്ക്ക് അപ്പീൽ പോകാനുള്ള അവകാശമുണ്ട്; നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളി കെ മുരളീധരൻ

    കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് ശിക്ഷ ലഭിച്ചുവെന്നും കേസിനെ രാഷ്ട്രീയപരമായി കൂട്ടിക്കുഴക്കരുത് എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തോന്നൽ ഉണ്ടെങ്കിൽ അപ്പീൽ പോകാം. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുറ്റവിമുക്തനായ കേസിലെ എട്ടാം പ്രതി ദിലീപിന് പിന്തുണയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയിരുന്നു. കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ…

    Read More »
  • News

    വോട്ട് ചെയ്യാന്‍ അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും

    തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. എല്ലാ തെരഞ്ഞെടുപ്പിലും വളരെ നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തുന്ന സുരേഷ് ഗോപി വോട്ട് ചെയ്ത ശേഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിക്ക് പോകും. തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലാണ് സുരേഷ് ഗോപിക്ക് വോട്ട്. വോട്ടര്‍മാരുടെ ക്യൂവില്‍ മൂന്നാമതാണ് സുരേഷ് ഗോപി. ക്യൂവില്‍ രണ്ടുപേര്‍ മുന്നില്‍ ഉണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ വീട്ടിലെ പ്രഥമസ്ഥാനീയയയാണ് അവര്‍. അമ്മായി അമ്മയാണ്’ സുരേഷ് ഗോപി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ഉളളതുകൊണ്ടാണോ ഇത്തവണ നേരത്തെയെത്തിയതെന്ന ചോദ്യത്തിന്…

    Read More »
  • News

    സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു; എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വച്ചു

    കൊച്ചി പാമ്പാക്കുട പഞ്ചായത്ത് 10ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി എസ് ബാബു (59) ആണ് മരിച്ചത്. പുലര്‍ച്ചെ 3 നായിരുന്നു സംഭവം. വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.

    Read More »
Back to top button