kerala news

  • News

    ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല’; ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

    മന്ത്രി ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലര്‍ത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബ പ്രശ്‌നമായി കണ്ട് ഒത്തുതീര്‍പ്പാക്കിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗണേഷ് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമുള്ള ആളാണ്. ഭാര്യ പരാതി പിന്‍വലിച്ചു എന്നതുകൊണ്ട് കാര്യമായില്ല. സമൂഹത്തില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍…

    Read More »
  • News

    സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

    കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത്…

    Read More »
  • News

    ഡാറ്റ ചോര്‍ത്തൽ വിവാദം ; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്

    സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതിൽ ഇന്ന് നിർണായക ദിനം. സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ ഇന്ന് വിധി വരും. സന്ദേശം അയച്ചത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നാണ് ഹ‍ർജിക്കാരുടെ വാദം. വ്യക്തിഗത വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സ്പാർക്കിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതിൽ സ്വകാര്യത ലംഘനം ചൂണ്ടികാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി വിധി പറയുക. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് വിധി പറയുന്നത്. ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നൽകിയത് ചൂണ്ടികാട്ടി മെസേജുകൾ…

    Read More »
  • News

    മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം: ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

    മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ഗുരുതര ആരോപണത്തിൽ വെട്ടിലായി സർക്കാരും എൽഡിഎഫും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോൾ തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കാനാണ് എൽഡിഎഫ് നീക്കം. ​ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. അതേസമയം, പൊലീസിന്റെ മെല്ലെപ്പോക്കും സർക്കാരിന്റെ മൗനവും ആയുധമാക്കുകയാണ് പ്രതിപക്ഷം. ഗണേഷ് കുമാറിന്റെ വീട്ടിലേക്കും ഓഫീസിലേക്കും ഇന്ന് മാർച്ച് നടക്കും. ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിന് പരാതി കൊടുക്കുമോ എന്നത് അനുസരിച്ചായിരിക്കും നീക്കം. ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംഭവങ്ങൾ വിശദീകരിക്കാൻ സാധ്യത ഉണ്ട്.…

    Read More »
  • News

    പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയില്‍, കലൂരിലേക്ക് റോഡ് ഷോ,എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുക്കും

    പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയില്‍. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ 11.30 ന് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തും. എറണാകുളം മറൈന്‍ ഡ്രൈവില്‍ ധീരവസഭ സംഘടിപ്പിക്കുന്ന പരിപാടിയാണ് പ്രധാന മന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് കലൂര്‍ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. ഇതിന് ശേഷമായിരിക്കും എന്‍ഡിഎ കണ്‍വെന്‍ഷന്‍. കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാലക്കാട് പൊള്ളാച്ചി മെമു ട്രെയിന്‍ പ്രധാനമന്ത്രി…

    Read More »
  • News

    രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പാലക്കാടെത്തി; കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പം

    ഇടവേളയ്ക്ക് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മണ്ഡലത്തിലെത്തി. രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാനായാണ് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ മണ്ഡലത്തിലേക്ക് എത്തുന്നത്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ എംഎല്‍എ ഓഫീസിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്നും പുറത്തായ…

    Read More »
  • News

    വന്ദേഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

    വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേര്‍ക്ക് വീണ്ടും കല്ലേറ്. അങ്കമാലി- ആലുവ ഭാഗത്തു വെച്ചാണ് ഇന്നലെ രാത്രി ട്രെയിനു നേര്‍ക്ക് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു. വന്ദേഭാരത് എക്‌സ്പ്രസിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരില്‍ വെച്ച് വന്ദേഭാരത് എക്സ്പ്രസ്‌ ട്രെയിന്‌ നേർക്ക് കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന്‌ മംഗളൂരുവിലേക്ക്‌ പോകുകയായിരുന്ന ട്രെയിനിനാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിലുള്ള പ്രദേശത്തുവച്ച് കല്ലേറുണ്ടായത്. ട്രെയിനിന്റെ സി3- കമ്പാര്‍ട്ടുമെന്‍റിന്റെ…

    Read More »
  • News

    ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, കടയുടമകൾ കസ്റ്റഡിയിൽ

    ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ഓഫർ വാ​ഗ്ദാനം…

    Read More »
  • News

    സിപിഐ സ്ഥാനാർത്ഥി ചർച്ചകൾ ഇന്ന് പൂർത്തിയാകും, പ്രഖ്യാപനം ഉടൻ

    നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന നിർണ്ണായക യോഗങ്ങൾ ഇന്ന് നടക്കും.സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലുകളും ശിപാർശ ചെയ്ത പേരുകൾ ചർച്ചചെയ്ത് സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയിലെത്തും. സംസ്ഥാന കൗൺസിലിൽ ആയിരിക്കും അന്തിമ തീരുമാനം. സ്ഥാനാർത്ഥികളെ തീരുമാനിച്ചാലും ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല.

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു : ഒറ്റയടിക്ക് 1840 രൂപ വര്‍ധിച്ചു

    സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് ഉയര്‍ന്നത്. 15,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇന്നലെ വരെ ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ…

    Read More »
Back to top button