kerala news

  • News

    ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സുധീഷ് കുമാറിന് ജാമ്യം

    ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയിലിന് പുറത്തിറങ്ങും, അതേസമയം കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ബുധനാഴ്ച വാദം കേള്‍ക്കും. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുധീഷ്‌കുമാറിനെതിരേയുള്ള കേസ്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. 2019ല്‍ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ ശബരിമല…

    Read More »
  • Business

    സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,1200 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,890 രൂപ. റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. ഇന്ന് 6,640 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത…

    Read More »
  • News

    ശബരിമല സ്വർണക്കൊള്ള; വഴങ്ങാതെ പ്രതിപക്ഷം, നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സത്യാഗ്രഹം തുടരും

    ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ പ്രതിഷേധിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം. പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കറെ അറിയിച്ചു. എൽഎമാരായ ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ അറിയിച്ചു. ശബരിമല സ്വർണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നിയമസഭയിൽ മുദാവാക്യം വിളിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. ശബരിമല സ്വർണക്കൊള്ള വീണ്ടും സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. അതേസമയം, സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് നിയമസഭയിൽ തുടങ്ങും. കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്ക് എതിരെ പ്രതിപക്ഷം സഭയിൽ…

    Read More »
  • News

    പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ മെഡിക്കല്‍ കോളുകളില്‍ ഒപി ബഹിഷ്‌കരിക്കും

    ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും. കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐസിയു, കിടത്തിചികിത്സ മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്നും…

    Read More »
  • News

    നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ജാഥകളുമായി എൽഡിഎഫ്

    കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ജാഥകളുമായി എൽഡിഎഫ്. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വടക്കൻ മേഖലയിലെ ജാഥാ ക്യാപ്റ്റൻ. ഇന്നും നാളെയും കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം നടത്തും. തെക്കൻ മേഖല ജാഥ ബിനോയ്‌ വിശ്വവും, മധ്യമേഖല ജാഥ ജോസ് കെ. മാണിയും നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാൻ കാരണമായ വിഷയങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക്‌ മുന്നിൽ വിശദീകരിക്കുകയായിരിക്കും എൽഡിഎഫിന്‍റെ ലക്ഷ്യം.…

    Read More »
  • News

    ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് ഇന്ന് കൃത്രിമ കൈ വെച്ചുനൽകും

    ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ച് മാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ 9 വയസുകാരി വിനോദിനിക്ക് ഇന്ന് കൃത്രിമ കൈവച്ചു നൽകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 11 മണിക്കാണ് കൃത്രിമ കൈ വയ്ക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സഹായവുമായി എത്തിയത്. കൃത്രിമ കൈ വെക്കാനുള്ള സാമ്പത്തിക സഹായവും വി.ഡി. സതീശൻ വാഗ്ദാനം ചെയ്തിരുന്നു. വിഡി സതീശൻ ഇന്ന് ആശുപത്രിയിലും എത്തും. കൃത്രിമകൈ ലഭിക്കാത്തതിനാൽ പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയായിരുന്നു വിനോദിനി. കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടിയുടെ…

    Read More »
  • News

    റോയിക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ല; എല്ലാ ചെയ്തത് നിയമപരമായെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ

    അന്തരിച്ച കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല. സി ജെ റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ല. നിയമപരമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. രണ്ടു മാസമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇന്നലെയും ഉണ്ടായതെന്നും റോയിക്കുമേൽ യാതൊരുവിധത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തിറക്കാനാണ് ഐ ടി വകുപ്പിന്റെ ആലോചന. അതേസമയം…

    Read More »
  • Business

    സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 6320 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപ. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,720 രൂപ. റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ഇന്നലെ പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഇന്ന് 6320 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍…

    Read More »
  • News

    കടല്‍ക്ഷോഭം ഇനി സവിശേഷ ദുരന്തം, ഉത്തരവിറക്കി സര്‍ക്കാര്‍

    വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വേലിയേറ്റ രേഖയും കടന്ന് കരയിലേക്ക് തിരമാലകള്‍ കയറിയോ ഇത് മൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കടല്‍ ക്ഷോഭം,ചുഴലിക്കാറ്റ്, തുടങ്ങിയ സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങള്‍ മാത്രമാണ് സവിശേഷ ദുരന്തമായി ഇതുവരെ കണാക്കാക്കിയിരുന്നത്. അല്ലാത്ത കടലാക്രമണത്തെ പ്രകൃതി ക്ഷോഭത്തിന്റെ വിഭാഗത്തില്‍പ്പെടുത്തി ചെറിയ സഹായങ്ങള്‍ മാത്രമാണ് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം വരെ നഷ്ടപരിഹാരം നല്‍കാറുണ്ടെങ്കിലും…

    Read More »
  • News

    സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

    സംസ്ഥാനത്ത് റെക്കോര്‍ഡ് നേട്ടത്തിന് ശേഷം സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,25,120 രൂപയാണ്. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15,640 രൂപ. ഇന്നലെ പുതിയ റെക്കോര്‍ഡ് കുറിച്ച് പവന്‍ വില 1,31,160 രൂപയില്‍ എത്തിയെങ്കിലും വൈകുന്നേരത്തോടെ വിലയില്‍ ഇടിവുണ്ടായിരുന്നു. 1,30,360 രൂപയില്‍ എത്തിയ വിലയില്‍ ഇന്ന് രാവിലെയോടെ വന്‍ഇടിവാണുണ്ടായത്. വിപണിയിലെ സൂചനകള്‍ അനുസരിച്ച് വില ഉടന്‍ ഒന്നേ കാല്‍ ലക്ഷം തൊടുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് കണക്കുകൂട്ടലുകള്‍…

    Read More »
Back to top button