kerala news
-
News
സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം
അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് പുതുക്കല്‍ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി ചെയ്യാം. ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആധാര്‍ ആപ്പിലൂടെ സ്വയം ഡിസംബര്‍ 31 വരെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയും. ആപ്പിലുടെ പുതിയ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും 75രൂപ നിരക്കില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചു മേല്‍വിലാസം തിരുത്താനും കഴിയും. ആധാര്‍ അനുബന്ധ രേഖകള്‍ 2027 ജൂണ്‍ 14വരെ സൗജന്യമായി യുഐഡിഎഐ പോര്‍ട്ടല്‍ വഴി അപ്ഡേറ്റ്…
Read More » -
News
വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍
വോട്ടര്‍പട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് 15 മുതല്‍ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സി സജിത്ത് ബാബു അറിയിച്ചു. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പേരുചേര്‍ക്കാനുള്ള ഫോം 6 വിതരണം ഡിജിറ്റല്‍ ഡെസ്കുകളും രൂപീകരിക്കും, സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് എന്നിവയിലൂടെയും അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേല്‍വിലാസം, എന്നിവ തെളിയിക്കാനുള്ള അംഗീകൃതരേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ സമര്‍പ്പിക്കുന്നവര്‍ മറ്റൊരു രേഖ കൂടി നല്‍കണം. തുടര്‍ന്നുള്ള പരിശോധനയ്ക്കായി ബുത്ത് ലെവല്‍…
Read More » -
News
‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’: മന്ത്രിയെ തിരുത്തി ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’ എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍. വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരില്ലെന്നും മത്സരമുണ്ടെന്നും വകുപ്പു മന്ത്രി കെ.എം.ഷാജി വ്യക്തമാക്കിയതിനു പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം. മാലിന്യമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റേതായി ഐഎഎസ് ഉദ്യോഗസ്ഥരായ ടി.വി.അനുപമയും ദിവ്യ എസ്.അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികള്‍ പ്രഖ്യാപിച്ചതു വിവാദമായപ്പോഴാണ് ഇന്നലെ മന്ത്രി പ്രതികരിച്ചത്. ‘‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്. അതു മാത്രമാണ് പോര്’ – ആദി എന്ന യുവകവിയുടെ കവിതാശകലം ഉദ്ധരിച്ചാണ്…
Read More » -
News
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ ‘ഡൈനാമിക്’ ആപ്പ് ; കേരളപ്പിറവി ദിനം മുതല്‍ ഈ സംവിധാനം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം
സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ടിഎ) രംഗത്ത്. ഒരേറൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങള്ക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’ സംവിധാനമാണ് നടപ്പാക്കുന്നത്. ‘കേരള ബസ്’ പോലുള്ള ആപ്പുകളുടെ സഹായത്തോടെ ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് സാഹചര്യം നോക്കി സമയം മാറ്റുന്ന ആശയത്തിലേക്ക്…
Read More » -
News
നീണ്ടകരയിലെ സ്ത്രീധന പീഡനം: യുവതിയെ ഭർത്താവ് മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കൊല്ലം നീണ്ടകര സ്വദേശിയായ അഞ്ജു എന്ന യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ അടിയന്തര നടപടി. ഭർത്താവ് നന്ദുവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു അഞ്ജുവിന്റെ പരാതി. സൗദിയിൽവെച്ചാണ് യുവതി ഭർത്താവിന്റെ ക്രൂരപീഡനത്തിനിരയായത്. സൗദിയിലെ വീട്ടിൽവെച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ തുടങ്ങിയവ കൊണ്ടെല്ലാം അഞ്ജുവിനെ ഭർത്താവ് മർദിച്ചു. മർദനമേറ്റ് യുവതിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ഇതിനുപുറമേ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതായും ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ്…
Read More » -
News
കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കും ;ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി കെ മുരളീധരൻ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലകളിലെയും ഡി.എം.ഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. കെ.എം.എസ്.സി.എൽ വഴി വാങ്ങിയ മരുന്നുകൾ പൂർണമായും ജില്ലാ സ്റ്റോറുകളിൽ നിന്നും ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം, മനോരോഗം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകൾ കൂടി പൂർണതോതിൽ എത്താനുള്ളത് ഉടൻ…
Read More » -
News
സുഗതൻ ജയിൽ മോചിതനായി; സ്വീകരിക്കാൻ സുരേഷ് ഗോപിയും, മാലയിട്ട് പ്രവർത്തകർ, ഒപ്പം ഭാര്യയും മകനും
കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സുഗതന്റെ ഭാര്യയും മകനും വിയ്യൂർ ജയിലിൽ എത്തിയിരുന്നു. ഇതൊരു രാഷ്ട്രീയ കേസാണെന്ന് എല്ലാവർക്കും അറിയാമെന്നും ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസ് ചുമത്തിയതെന്നും പുറത്തിറങ്ങിയ ശേഷം സുഗതൻ പറഞ്ഞു. ഒരു പൊലീസുകാരൻ വിചാരിച്ചാൽ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണിതെന്നും ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും സുഗതൻ വ്യക്തമാക്കി.…
Read More » -
News
ഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ, ലോകായുക്തയില്‍ നിലപാട് വ്യക്തമാക്കി
വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക് അല്ലെന്നും കെ എം ഷാജഹാന്റെ ഹർജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി. ആകാശത്തോളം ഉയർന്ന വിവാദങ്ങളാണ് ഇടത് കാലത്തെ വാടക ഹെലികോപ്റ്ററിലുണ്ടായത്. ആദ്യം പവൻ ഹൻസുമായി കരാർ, പിന്നീട് ചിപ് സൺ കമ്പനി. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80…
Read More » -
News
എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ; മന്ത്രി കെ മുരളീധരൻ
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. കേരളത്തിൽ എവിടെയാണോ അനുയോജ്യമായ സ്ഥലം അവിടെ എയിംസ് കൊണ്ടുവരാൻ അദ്ദേഹം മുൻകൈ എടുക്കട്ടെ. എന്നെ വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നമ്മുടെ താത്പര്യങ്ങൾക്ക് ഒരു പ്രസക്തിയും ഇല്ല. അനുയോജ്യമായ സ്ഥലങ്ങൾ അദ്ദേഹത്തിൻറെ മണ്ഡലത്തിൽ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ. സ്ഥലം കാണിച്ചു തന്നാൽ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിപ്പിക്കാം. അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിൻറെ സേവനം കൊണ്ടാണല്ലോ അദ്ദേഹത്തിൻറെ പാർട്ടി മത്സരിച്ച തൃശൂരിൽ എല്ലാ സീറ്റിലും മൂന്നാമത് പോയത്. സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായി താൻ…
Read More » -
News
ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; റോഡില്‍ കുത്തിയിരുന്ന് നേതാക്കളുടെ പ്രതിഷേധം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്ത്യ സഖ്യ എംപിമാരുടെ മാർച്ച്. പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനം ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. പിന്നാലെ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കോഡിന് മുന്നില്‍ കയറി എസ്പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലെ മാർച്ചില്‍ ബിജു ജനതാദളും അഖിലേഷ് യാദവും പങ്കെടുത്തു. അമിത ബലപ്രയോഗം പാടില്ലെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിർദേശം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്…
Read More »