kerala news
-
News
കെഎസ്ആർടിസിയിലെ സൗജന്യയാത്ര; എങ്ങനെ നടപ്പാക്കും; ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയാണ് പരിഗണിക്കുന്നത്. ആലോചനയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിൽ മന്ത്രിമാർക്കുള്ള അതൃപ്തി കാബിനറ്റിൽ ചർച്ചയാകും. ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർ യോഗത്തിൽ അതൃപ്തി അറിയിക്കാൻ സാധ്യതയുണ്ട്. വിഡിഎസ് സർക്കാറിൽ നിന്ന് സ്ത്രീകൾ കാത്തിരിക്കുന്ന പ്രഖ്യാപനമാണ് സൗജന്യയാത്ര. ജൂൺ 15 മുതൽ ആ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. കെഎസ്ആർടിസി ഉദ്യോഗസ്ഥർ അന്തിമ ചർച്ചകളിലാണ്. സൗജന്യം ഓർഡിനറിയിലും സൂപ്പർ ഫാസ്റ്റിലുമാക്കുക, കർണ്ണാടക മോഡലിൽ വനിതകൾക്ക്…
Read More » -
News
അട്ടപ്പാടി മധു വധക്കേസ്; ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്
അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം. 2018 ഫെബ്രുവരി 22 നായിരുന്നു സംഭവം.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി 13 പ്രതികൾക്ക് 7 വർഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. 16-ാം പ്രതിക്ക് 3 മാസം തടവും 500…
Read More » -
News
മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്. അതേസമയം കെഎസ്ആർടിസി സൗജന്യ യാത്രയിലെ മാനേജ്‌മെന്റ് റിപ്പോർട്ടും ഇന്ന് മന്ത്രിസഭ യോഗത്തിൽ ചർച്ചയായേക്കും. സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്. ഈ ഭീമമായ കണക്ക്…
Read More » -
News
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഹനമോഡിഫിക്കേഷനിൽ യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി സിപി ജോൺ വ്യക്തമാക്കി.
Read More » -
News
തൃശ്ശൂരിൽ ആനയിടഞ്ഞു, വിരണ്ടോടിയത് കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ
തൃശ്ശൂരിൽ ആനയിടഞ്ഞു, കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്. ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിരണ്ടോടിയ ആന കാറും ബൈക്കും ഓട്ടോയും കുത്തിമറിച്ചിട്ടു. തളയ്ക്കാൻ ശ്രമം തുടരുന്നു. പാറമേക്കാവിൽ തൊഴീക്കാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. കാലിലെ ചങ്ങല ഉടക്കിയതിനെ തുടര്‍ന്ന് ആന ഒരു വീടിന് സമീപത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. വീടിന്‍റെ ഒരു ഭാഗം ആന തകര്‍ത്തിരിക്കുകയാണ്. കാറിന് അകത്ത് ഒരു സ്ത്രീ ഉണ്ടായിരുന്ന സമയത്താണ് ആന കാര്‍ കുത്തിമറിച്ചത്. രണ്ടരകിലോമീറ്ററോളം ഓടിയാണ് ആന ജനവാസ മേഖലയിലെത്തി നിലയുറപ്പിച്ചിരിക്കുന്നത്. എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.…
Read More » -
News
‘ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കി’, ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. എൽഡിഎഫ് സർക്കാറിനെതിരെ ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് വിമർശനം. ബിനോയ് വിശ്വത്തിന്റെ നിലപാടും തെരഞ്ഞടുപ്പിൽ തിരിച്ചടിക്ക് കാരണമായി. രണ്ടാം പിണറായി സർക്കാരിൽ സിപിഐ മന്ത്രിമാരുടെ പ്രവർത്തനം സമ്പൂർണ പരാജയമായിരുന്നു. അട്ടപ്പാടിയിലെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടായി. പ്രശ്നം റവന്യൂ മന്ത്രി കൃത്യമായി പരിഹരിച്ചില്ല. നെല്ല് സംഭരണത്തിൽ കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാർ കൃത്യമായി ഇടപെട്ടില്ല. സിപിഐ വകുപ്പുകൾ ഭരിച്ചത് ഉദ്യോഗസ്ഥരായിരുന്നു. മുഖ്യമന്ത്രിയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം ഒതുങ്ങി.…
Read More » -
News
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; ബിലാലിന് ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ പിടിയിലായ ബിലാൽ മുഖ്യസൂത്രധാരൻ. ഇയാൾ നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുള്ളതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെയാണ് ഇയാൾക്ക് ലഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബിലാനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. നിലവിൽ ലഭിച്ച രണ്ട് പരാതികൾ വിശദമായി പരിശോധിച്ച് വരികയാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബിലേക്ക് അന്വേഷണം നടത്തുന്നു. സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഔറംഗസേബിൻ്റെ അക്കൗണ്ടിലേക്ക് പണം…
Read More » -
News
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനില്‍ പിടി വീണു; കുറഞ്ഞ സര്‍വീസ് കാലാവധി നാല് വര്‍ഷം
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ഇനി മുതല്‍ പെന്‍ഷന് നാലുവര്‍ഷം സര്‍വീസ് നിര്‍ബന്ധമാക്കി. നിലവില്‍ രണ്ടുവര്‍ഷം സര്‍വീസുണ്ടെങ്കില്‍ അര്‍ഹതയുണ്ടായിരുന്നു. രണ്ടുവര്‍ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ മൂന്നുവര്‍ഷമായി കണക്കാക്കിയും പെന്‍ഷന്‍ നല്‍കിയിരുന്നു. ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സര്‍വീസ് ഉണ്ടെങ്കില്‍ മാത്രം പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്നാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ തീരുമാനം. അങ്ങനെ വരുമ്പോള്‍ ടേം വ്യവസ്ഥയിലുള്ള മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ ഇത് ബാധിക്കും. പുതിയ വ്യവസ്ഥ അതൃപ്തിയുണ്ടായിരിക്കുകയാണ്. അനൂപ് ജേക്കബും മാണി സി കാപ്പനുമാണ് യുഡിഎഫിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം വീതം ടേം വ്യവസ്ഥയില്‍…
Read More » -
News
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭാ നാഥൻ; നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ
16-ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ 101 വോട്ട് നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് എ സി മൊയ്തീനേയും എൽഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചിരുന്നു. എ സി മൊയ്തീന് 35 വോട്ടും ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 139 പേർ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കർ ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ തിരുഞ്ചൂർ രാധാകൃഷ്ണൻ എട്ടാമത്…
Read More » -
News
കെഎസ്ആര്‍ടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര : പ്രതിമാസ നഷ്ടം 112 കോടി രൂപ, ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവoദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന് റിപ്പോർട്ട് സര്‍ക്കാരിന് കൈമാറി. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നശ്ടമുണ്ടാകും മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും 3 മാസത്തേക്കുള്ള കണക്കാണ് നൽകിയത്. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകിയത്. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്.…
Read More »