kerala news
-
News
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുൻപിൽ സമർപ്പിച്ചു
സെൻസർ ബോർഡ് പ്രദർശന അനുമതി നിഷേധിച്ച ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുൻപിൽ സമർപ്പിച്ചു. ഹൈക്കോടതിക്ക് മുൻപിൽ സെൻസർ ബോർഡ് ആവശ്യപ്പെട്ട തിരുത്തലുകൾ വരുത്തിയാണ് സിനിമ വീണ്ടും പ്രദർശനാനുമതി തേടുന്നത്. സെൻസർ ബോർഡ് ജൂറി അംഗങ്ങൾ സിനിമ കണ്ട് സർട്ടിഫിക്കറ്റ് നൽകിയാൽ ഒരാഴ്ചക്കുള്ളിൽ ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. സിനിമയുടെ മധ്യ ഭാഗത്തായി ജാനകി എന്ന് പ്രയോഗിക്കുന്ന 2 ഭാഗങ്ങൾ മ്യൂട്ട് ചെയ്തും സബ് ടൈറ്റിലിൽ ജാനകി വി എന്ന് മാറ്റിയുമാണ് പുതിയ പതിപ്പ്…
Read More » -
News
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍. രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്യും. പിന്നാലെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബിജെപി വാര്‍ഡ്തല പ്രതിനിധികളുടെ യോഗത്തില്‍ ‘കേരളം മിഷന്‍ 2025’ അമിത് ഷാ പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റത്തിന് കോപ്പുകൂട്ടുന്ന ബിജെപിയുടെ സംഘടനാതല പ്രചാരണത്തിന് നാളെ ഔദ്യോഗിക തുടക്കമാകും.രാവിലെ പതിനൊന്നരയോടെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബിജെപി വാര്‍ഡുതല പ്രതിനിധികളുടെ യോഗത്തില്‍ ‘കേരളം മിഷന്‍ 2025’ അമിത് ഷാ പ്രഖ്യാപിക്കും.ആലപ്പുഴ, കൊല്ലം, പത്തനംതിട്ട,…
Read More » -
News
‘കീമില്‍ ഇനി വിശദീകരിക്കേണ്ട ഒരു ബാധ്യതയും ഇല്ല’ : മന്ത്രി ആര്‍ ബിന്ദു
എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് പട്ടികയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയാലും കേരള സിലബസിലെ കുട്ടികൾക്ക് 35 മാര്‍ക്ക് കുറവാകുന്ന സ്ഥിതിയുണ്ട്. അത് മറികടക്കാന്‍ പല ഫോര്‍മുലകളും പരിഗണിച്ചു. വിദഗ്ധ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച എന്‍ട്രന്‍സ് കമ്മീഷണര്‍ അദ്ദേഹത്തിന്റെ വാദങ്ങളും മുന്നോട്ടുവെച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ശാസ്ത്രീയം എന്നു പറയാവുന്ന ഫോര്‍മുലയെ അവലംബിച്ചത്. സര്‍ക്കാരിന്…
Read More » -
Business
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന : പവന് 440 രൂപ വർധിച്ചു
സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില വർധിച്ചു. ഒരു ഗ്രാമിന് 55 രൂപയും ഒരു പവന് 440 രൂപയുമാണ് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 72160 രൂപയായിരുന്നു വില. ഇന്നത് 72,600 രൂപയായി കുതിച്ചുയർന്നു. ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്. സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംഗിലേക്ക് കടന്നിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ…
Read More » -
News
ഈന്തപ്പഴ ബാഗേജില്‍ ലഹരിമരുന്ന്, ആറ്റിങ്ങലില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍
ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രണ്ടുപേരെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തു. വിദേശത്തു നിന്നും ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് പിടികൂടിയത്. സഞ്ജു, നന്ദു എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വര്‍ക്കല കല്ലമ്പലത്തുവെച്ച് വിദേശത്തു നിന്നും വന്നവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പിന്തുടര്‍ന്ന കാര്‍ ചേസ് ചെയ്ത് പിടിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്തിയത് കണ്ടെത്തിയത്. സഞ്ജു ഈ മാസം ആദ്യവും നന്ദു കഴിഞ്ഞ മാസവുമാണ് വിദേശത്തേക്ക്…
Read More » -
News
ജാനകി അല്ല, ജാനകി വി എന്നാക്കാം’; സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും
സെന്‍സര്‍ ബോര്‍ഡിന് വഴങ്ങി ജെഎസ്‌കെ ടീം. ചിത്രത്തിന്റെ പേര് മാറ്റാം എന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കും. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി. ചിത്രം എത്രയും വേഗം തീയറ്ററുകളില്‍ എത്തിക്കുക എന്നതാണ് നിര്മാതാക്കളുടെ മുന്നിലുള്ളത്. ഇതിന്റെ ഭാഗമായാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിലെല്ലാം മാറ്റില്ല. കേന്ദ്ര…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു : ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72000 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 9000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറെ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ജൂണ്‍ ഒന്നിന് 72160 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് 72,840 രൂപയായി ഉയര്‍ന്നെങ്കിലും വീണ്ടും താഴുകയായിരുന്നു. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില…
Read More » -
News
തിരുവനന്തപുരത്തെ ഹോട്ടൽ ഉടമയുടെ മരണം: ജസ്റ്റിൻ എത്തിയത് സുഹൃത്തിന്റെ സ്കൂട്ടറിൽ
ഹോട്ടൽ ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടത് മുൻ സിപിഎം ജില്ലാ സെക്രട്ടറി സത്യനേശൻ്റെ മരുമകൻ ജസ്റ്റിൻ രാജ് ആണ്. സുഹൃത്തിന്റെ സ്കൂട്ടറിലാണ് തൊഴിലാളികളെ തേടി ജസ്റ്റിൻ രാജ് എത്തിയത്. ഈ സ്കൂട്ടറും കാണാനില്ലെന്ന് പൊലീസിന്റെ കണ്ടെത്തൽ. സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി നിരീക്ഷണം തുടങ്ങി. ഇന്ന് വൈകീട്ടോടെയാണ് തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്…
Read More » -
News
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പെര്‍മിറ്റ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഗതാഗത വകുപ്പ് കമ്മീഷണര്‍ പാലക്കാട് വെച്ച് ബസ് ഉടമകളുടെ സംയുക്ത സമിതിയുമായി നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. ഇതോടെ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസ് ഉടമകള്‍ പറഞ്ഞു.
Read More » -
News
സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ല’; മന്ത്രി സജി ചെറിയാൻ
തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാൻ. 2019-ൽ അസുഖബാധിതനായി മരിക്കാറായതാണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് രക്ഷപ്പെട്ടതെന്നും സജി ചെറിയാൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് സജി ചെറിയാൻ പറഞ്ഞു. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിനെ എതിരായ സമരത്തിന്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കംമെന്ന് മന്ത്രി സജി…
Read More »