kerala news
-
News
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തു ; എഡിജിപി എംആർ അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു
ADGP M.R അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈകോടതിക്ക് റിപ്പോർട്ട് നൽകി.M.R. അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നാണ് റിപ്പോർട്ട്.ശനിയഴ്ച്ച വൈകുന്നേരമാണ് ADGP പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറിൽ മലയിറങ്ങി.പോലീസിന്റെ ട്രാക്ടറിൽ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനുള്ള യാത്ര.ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലവിലുണ്ട്.
Read More » -
Business
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് ; പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് അഞ്ചു ദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,160 രൂപയായി.ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 9145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച മുതലാണ് വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
Read More » -
News
താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
രണ്ട് സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. വിസിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ഇതോടെ കെടിയു, ഡിജിറ്റല്‍ വിസിമാരായ സിസ തോമസ്, കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കണമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ വിധി. ഇതിനെതിരെയാണ് ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അന്തിമ തീരുമാനം വരുന്നത് വരെ, വിസി മാര്‍ക്ക് താല്‍ക്കാലികമായി തുടരാമെന്ന് ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.…
Read More » -
News
നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്: കേന്ദ്രം സുപ്രിംകോടതിയില്‍
നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രം പരമാവധി ശ്രമിക്കുന്നുണ്ട്. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. കൊല്ലപ്പെട്ട തലാലിന്റെ…
Read More » -
News
കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി; വക്കം ഗ്രാമപഞ്ചായത്തംഗവും അമ്മയും മരിച്ച നിലയില്‍
തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വക്കം നെടിയവിള വീട്ടില്‍ വത്സല (71) അരുണ്‍ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്‍വശത്തുള്ള ചായ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍. ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അരുണ്‍ അയച്ചുനല്‍കിയിരുന്നു. തന്നെ കള്ളക്കേസുകളില്‍ കുടുക്കിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജീവനൊടുക്കാന്‍ കാരണം നാല് പേരാണെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവരാണ് മരണത്തിന് കാരണക്കാര്‍…
Read More » -
News
ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ
ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ. നിലവിലെ വിവാദങ്ങളിൽ മന്ത്രിയുടെ രാജി വയ്ക്കേണ്ടതില്ലായെന്ന് ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിൽ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തിൽ ലത്തീൻ രൂപതാ വക്താവ് ഫാ. സേവ്യർ കുടിയാംശേരി വ്യക്തമാക്കി. ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിലാണ് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തിൽ ചോദിക്കുന്നു. ഇത് വിവാദങ്ങൾ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണെന്ന് പരാമർശം. മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ല, അതിന് രാജി വേണ്ടതില്ലെന്നും…
Read More » -
News
ബിജെപിക്കു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; അമിത് ഷാ ഉദ്ഘാടനം ചെയ്തു
ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ…
Read More » -
Business
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം : ഒരു പവന് 520 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഇന്ന് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവന് 520 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്റെ വില 73120 രൂപയായി ഉയർന്നു. 9140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന് 72600 രൂപയായിരുന്നു. ഇന്നലെ ഗ്രാമിന് 55 രൂപയും ഒരു പവന് 440 രൂപയുമാണ് വർധിച്ചത്. ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്. അതാണ് ഇന്ന്…
Read More » -
News
സ്കൂൾ സമയ വിവാദം; ‘സർക്കാരിനെ വിരട്ടരുത്, സമയമാറ്റം ആലോചനയിലില്ല’ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. സമയ മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ അവരുടെ ആവശ്യങ്ങൾക്ക് സമയം…
Read More » -
News
ബിജെപിക്ക് പുതിയ ടീം, സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; മുരളീധര പക്ഷത്തിന് അവഗണന
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ശ്രദ്ധേയമാണ്. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബിഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ.…
Read More »