kerala news
-
News
വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി അനൂപിനെയാണ് നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്. വി എസ് അച്യുതാനന്ദന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ്, അനൂപ് വിഎസിനെ അധിക്ഷേപിച്ചു കൊണ്ട് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. വിഎസിനെതിരായ അധിക്ഷേപ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന് കാട്ടി ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. വാണിയമ്പലം സ്വദേശി യാസീന്‍ അഹമ്മദാണ്…
Read More » -
News
ആലപ്പുഴയിൽ നാളെ അവധി ; പിഎസ് സി പരീക്ഷകളും മാറ്റി
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ നാളെ അവധി. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നാളെ വൈകീട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് വി എസ് അച്യുതാനന്ദന്റെ സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പൊതുദർശനം പൂർത്തിയാക്കി രാത്രിയോടെ വി എസിന്റെ ഭൗതികദേഹം ആലപ്പുഴ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍…
Read More » -
News
ദർബാർ ഹാളിൽ പൊതുദർശനം; വിപ്ലവനായകന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങള്‍
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം കവടിയാറിലെ വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഐഎം നേതാക്കളും വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് തിരുവനന്തപുരം ദർബാർ ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന്…
Read More » -
News
വിഎസിന്റെ വിയോഗം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
സംസ്ഥാനത്ത് ഇന്ന് പൊതു അവധി. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്നാണ് അവധി. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്വയംഭരണ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകം. പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്. സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇന്ന് മുതല്‍ സംസ്ഥാനത്ത് ഒട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.20ഓടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. 102 വയസായിരുന്നു.…
Read More » -
News
വിപ്ലവ സൂര്യന് വിട: സംസ്ഥാനത്ത് നാളെ പൊതു അവധി
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനായി എത്തിക്കും. നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ബുധനാഴ്ച വൈകീട്ട് വലിയ ചുടുകാടിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ…
Read More » -
News
കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് വിട: നാളെ 9 രാവിലെ മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം
കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് വിട. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനായി എത്തിക്കും. നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ബുധനാഴ്ച വൈകീട്ട് വലിയ ചുടുകാടിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ അറിയിച്ചു. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജൂണ്‍ 23നായിരുന്നു ഹൃദയാഘാതം മൂലം…
Read More » -
News
സമരനായകന് വിട: മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി
ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ…
Read More » -
News
അതുല്യയുടെ മരണം: സതീഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു
ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കമ്പനി രേഖാമൂലം ഇക്കാര്യം സതീഷിനെ ഔദ്യോഗികമായി അറിയിച്ചു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയും അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് കമ്പനി അറിയിച്ചു. അതുല്യയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ഷാര്‍ജയിലുള്ള സഹോദരി അഖില ഇന്ത്യന്‍ കോണ്‍സുലേറ്റിന് പരാതി നല്‍കി. അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ചവറ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ വിവരങ്ങളും, മുമ്പ്…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി ; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1400 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 9180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്. ലോകത്തെ…
Read More » -
News
നിപ: പാലക്കാട്ടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, കൂട്ടം കൂടാന്‍ പാടില്ല, പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം
പാലക്കാട് നിപ ജാഗ്രതയെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച 18 വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പുതിയ രോഗികളോ രോഗലക്ഷണങ്ങളോ കണ്ടെത്താതതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. കുമരംപുത്തൂര്‍, കാരാക്കുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെയു മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെയും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളാണ് നീക്കിയത്. ജാഗ്രതയെ മുന്‍നിര്‍ത്തി 2025 ഓഗസ്റ്റ് 1 വരെ ഈ വാര്‍ഡുകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍ പൊതുയിടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മുന്നറിയിപ്പ്. കൂടാതെ നിലവില്‍ ക്വാറന്റീനില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ആളുകള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ബന്ധമായും ക്വാറന്റീനില്‍…
Read More »