kannur
-
News
എല്ലാം നേരത്തെ പ്ലാൻ ചെയ്തു; ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റിൽ
കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മാതമംഗലം സ്വദേശി മിനി നമ്പ്യാരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് കഴിഞ്ഞ ദിവസം മിനിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് മിനി, 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണിൽ…
Read More » -
News
കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും
കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയതും വിപ്ലവ ഗാനം പാടിയതും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രയ്ക്കിടെ സിപിഎം പ്രവര്‍ത്തകരാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയത്. നേരത്തെ സമാനമായ രീതിയില്‍ കടയ്ക്കലും കോട്ടുക്കലിലും പിന്നീട് കൊല്ലത്തും ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ കൊടിയും വിപ്ലവഗാനങ്ങളും ഗണഗീതവുമെല്ലാം ഉയര്‍ന്നിരുന്നു. അതിന്റെയെല്ലാം പേരില്‍ കേസുകള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയിരിക്കുന്നത്.
Read More »