K Jayakumar

  • News

    അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ല; ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതം: കെ ജയകുമാർ

    തുലാമാസ പൂജകൾക്ക് ശബരിമല നട തുറക്കുമ്പോൾ അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിൽ ആയിരം കിലോ അരി സന്നിധാനത്ത് ഉണ്ട്. ഇന്നും നാളെയുമായി കൂടുതൽ അരി എത്തും. അരവണ ക്ഷാമം ഉണ്ടാകും എന്നത് ആരൊക്കെയോ പരത്തുന്ന വാർത്തകൾ മാത്രമാണെന്നും കെ ജയകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ആവശ്യത്തിനുള്ള അരി എത്തിക്കാനുള്ള ഇടപെടൽ നടത്തിയെന്ന് കെ ജയകുമാർ പറഞ്ഞു. ഭക്തർക്ക് യാതൊരു ആശങ്കയും വേണ്ട. മറ്റന്നാൾ മുതൽ അരവണ ഉൽപാദനം തുടങ്ങും.…

    Read More »
  • News

    ശബരിമല മേൽശാന്തി നിയമനം: നറുക്കെടുപ്പിനായി പരിഗണിക്കുക അഞ്ചുപേരെ മാത്രമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

    ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിനായി പരിഗണിക്കുന്നത് നേരത്തെ തീരുമാനിച്ച അഞ്ചുപേരെ മാത്രമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. അപ്പീലുകളില്‍ ഹാജരായ ആരെയും മാനദണ്ഡങ്ങള്‍ പ്രകാരം പരിഗണിക്കാൻ സാധിച്ചിട്ടില്ല. ശബരിമല മുന്നൊരുക്കത്തിന്‍റെ ആദ്യ റിപ്പോർട്ട് സർക്കാരിന് തിങ്കളാഴ്ച ബോർഡ് നല്‍കുമെന്നും ജയകുമാർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പറഞ്ഞു. “47 അപ്പീലുകളാണ് മേൽശാന്തി നിയമനമായി ബന്ധപ്പെട്ട കിട്ടിയത്. എല്ലാവരെയും ഞങ്ങൾ കേട്ടു. പത്തുവർഷം തുടർച്ചയായി മൂന്ന് ക്ഷേത്രങ്ങളിൽ പൂജ ചെയ്തവരെയാണ് പരിഗണിച്ചത്. അങ്ങനെ അല്ലാത്തവരെ വിജിലൻസ് ഒഴിവാക്കി”- കെ ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡ്…

    Read More »
  • Kerala

    ദേവസ്വം മന്ത്രിയുടെ നിസ്സഹകരണത്തിൽ അമർഷം; കെ. ജയകുമാർ മുഖ്യമന്ത്രിയെ കാണും

    ദേവസ്വം മന്ത്രിയുടെയും വകുപ്പിന്റെയും ഭാഗത്തുനിന്നുള്ള കടുത്ത നിസ്സഹകരണത്തിൽ അമർഷമറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും. സർക്കാരിന്റെ പിന്തുണയില്ലാതെ ബോർഡിന് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന വിഷയം അദ്ദേഹം മുഖ്യമന്ത്രിയോട് വിശദീകരിക്കും. അരവണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്ന വിപുലീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട വിമർശനങ്ങളാണ് നിലവിലെ അതൃപ്തിക്ക് കാരണം. പ്ലാന്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാരിനും മുഖ്യമന്ത്രിക്കും നേരത്തെ തന്നെ അറിവുണ്ടായിരുന്നു. എന്നിട്ടും മന്ത്രിയുടെ ഓഫീസ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതിലാണ് ബോർഡ് പ്രസിഡന്റ് അമർഷവും നിരാശയും പ്രകടിപ്പിക്കുന്നത്. ശബരിമലയിൽ ചെയ്ത കാര്യങ്ങളെല്ലാം കെ. ജയകുമാർ മുഖ്യമന്ത്രിയോട്…

    Read More »
  • News

    ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

    ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ. പള്ളിയോട സേവാ സംഘത്തോടുള്ള എതിര്‍പ്പ് മൂലമാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജയകുമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഉപരാഷ്‌ട്രപതി എത്തിയ ഉത്രട്ടാതി ജലമേളയ്ക്ക് ദേവസ്വം ബോർഡ്‌ പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്ക് കാരണം. എന്നാൽ വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് അഷ്ടമിരോഹിണി ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് ജയകുമാറിന്റെ പ്രതികരണം. ജയകുമാറിനു പകരം ക്ഷേത്ര തന്ത്രിമാരിൽ ഒരാളായ അക്കീരമൺ കാളിദാസ ഭട്ടതിരിയാണ് ഉദ്ഘാടകനായത്. പള്ളിയോട സേവാ സംഘം പരിപാടികൾ രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിക്കുന്നു എന്നാണ് ആക്ഷേപം. ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ ദേവസ്വം…

    Read More »
  • News

    ‘ശബരിമലയുടെ സുവര്‍ണകാലം തുടങ്ങും’; തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

    ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തീരുമാനം ഹൈക്കോടതിയെ അറിയിക്കുമെന്നും കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കണമെന്ന പഴയ തന്ത്രി കണ്ഠരര് രാജീവരുടെ കത്ത് ദേവസ്വം ബോര്‍ഡ് പരിശോധിച്ചു. അതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതിനായി തലമുതിര്‍ന്ന മൂന്ന് തന്ത്രിമാരുടെ സമിതി രൂപികരിച്ചു. അവരുമായി ആശയവിനിമയം നടത്തിയ ശേഷം തന്റെ ശുപാര്‍ശ ബോര്‍ഡിന് മുന്നില്‍ വെക്കും. അതിനുശേഷം അക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുംയ അക്കാര്യം ഹൈക്കോടതിയെ അറിയിക്കും’- കെ ജയകുമാര്‍ പറഞ്ഞു. ബ്രഹ്മദത്തനെ തന്ത്രിയാക്കുന്നതില്‍…

    Read More »
  • News

    സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നു; ദേവസ്വം എസ്പിയുടെ റിപ്പോര്‍ട്ട്

    ശബരിമല സന്നിധാനത്തും പരിസരത്തും വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നതായി കണ്ടെത്തല്‍. സംവിധായകന്‍ അനുരാജ് മനോഹര്‍ വിലക്ക് ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തി. പമ്പയിലും സമീപപ്രദേശങ്ങളിലും ഷൂട്ടിങ്ങ് നടത്തി. മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചും ഷൂട്ട് ചെയ്തു. ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഷൂട്ടിങ്ങിന്റെ വീഡിയോയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ അനുരാജ് മനോഹര്‍ നേരത്തെ സിനിമാ ചിത്രീകരണത്തിന് അനുമതി ചോദിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് അപേക്ഷ നല്‍കിയിരുന്നു. പമ്പ പ്രമേയമാക്കിയ ചിത്രത്തില്‍, മകരവിളക്ക് അടക്കം ഷൂട്ട് ചെയ്യാന്‍…

    Read More »
  • News

    ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി; അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍

    മണ്ഡലകാല സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടമാണ്. ഇവരെല്ലാം ക്യൂനില്‍ക്കാതെ എത്തിയവരാണെന്നും ഇത്തരത്തിലുള്ള ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു. അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോള്‍…

    Read More »
Back to top button