Jharkhand
-
News
വിദ്യാർത്ഥി പ്രതിഷേധം: ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ
വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ. വിദ്യാർത്ഥികൾ നിയമസഭ ഉപരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. നിയമസഭയുടെ 750 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ എട്ട് മണി മുതൽ ഓഗസ്റ്റ് 12 രാത്രി 10 മണി വരെയാണ് നിയന്ത്രണം. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ചാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നതിനും പ്രകടനങ്ങൾക്കും റാലികൾക്കും പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും…
Read More » -
News
ഝാര്‍ഖണ്ഡില്‍ പൊലീസുകാരെ കൊന്ന നക്‌സലൈറ്റ് മൂന്നാറില്‍ അറസ്റ്റില്‍
ഝാര്‍ഖണ്ഡില്‍ പൊലീസുകാരെ കൊന്നശേഷം മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ നക്‌സലൈറ്റ് എന്‍ഐഎ പിടിയില്‍. അതിഥി തൊഴിലാളിയായി ഒളിവില്‍ കഴിഞ്ഞ സഹന്‍ ടുടിയാണ് ഗൂഡാര്‍വിള എസ്റ്റേറ്റില്‍ നിന്ന് പിടിയിലായത്. 2021 ല്‍ ഐഇഡി ബോംബുകള്‍ ഉപയോഗിച്ച് മൂന്ന് പൊലീസുകാരെയാണ് നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തിയത്. പൊലീസും സിആര്‍പിഎഫും സംയുക്തമായി നക്‌സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും വേണ്ടി വനമേഖലയില്‍ അടക്കം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് പിടിയിലായത്. എന്നാല്‍ സഹന്‍ അടക്കം ചില നക്‌സലുകള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് സഹന്‍ ഗൂഡാര്‍വിള…
Read More »