ISRO
-
Kerala
ഐഎസ്ആർഒയുടെ പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്
ഐഎസ്ആർഒയുടെ പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡിൽ നിന്ന് രാവിലെ 10. 17നാണ് വിക്ഷേപണം. ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും മറ്റ് 15 പേ ലോഡുകളും ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പിഎസ്എൽവിയുടെ ദൗത്യം. ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൃഷി, നഗര മാപ്പിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം ഇന്ത്യയുടെ റിമോട്ട് സെൻസിങ് കഴിവുകൾ വർധിപ്പിക്കുകയാണ് അന്വേഷയെന്ന് പേരിട്ട ഇഒഎസ്-എൻ വണ്ണിന്റെ ദൗത്യം. യുകെ, സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ തുടങ്ങിയ…
Read More » -
News
പുതുവർഷത്തിലെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ ; പിഎസ്എൽവി സി 62 ദൗത്യം ജനുവരി 12ന്
പിഎസ്എൽവി സി 62 ദൗത്യം ജനുവരി പന്ത്രണ്ടിന് നടക്കും. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷയടക്കം പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നത്. പന്ത്രണ്ടാം തീയതി രാവിലെ പത്ത് പതിനേഴിന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നന്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. 2025 മേയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി സി 61 വിക്ഷേപണം. റോക്കറ്റിന്റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്നമായിരുന്നു അന്ന് വില്ലൻ. പരാജയ പഠന റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും ആ പ്രശ്നം ആവർത്തിക്കില്ലെന്നാണ് ഇസ്രൊ വൃത്തങ്ങൾ പറയുന്നത്. പിഎസ്എൽവിയുടെ രണ്ട് ചെറു…
Read More » -
News
നാവിക സേനയ്ക്കായുള്ള വാർത്താ വിനിമയ ഉപഗ്രഹം ; എൽവിഎം3 എം5 വിക്ഷേപണം ഇന്ന്
സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ CMS -03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വിക്ഷേപണം വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെസ് സെന്ററിൽ നിന്ന്. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. മൾട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമാണ് സി എം എസ് -03 അഥവാ ജിസാറ്റ് 7ആർ. 4410 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണിത്. ജിസാറ്റ് 7 അഥവാ ‘രുഗ്മിണി’ ഉപഗ്രഹത്തിന് പകരമായാണ് സി എം എസ് -03 വിക്ഷേപിക്കുന്നത്. രാജ്യ സുരക്ഷയുമായി…
Read More » -
News
ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല; പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം
ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഇഒഎസ്-09 ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി-സി61 വിക്ഷേപണ വാഹനത്തിന് ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമായതെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 5:59നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. പക്ഷേ PS3 സോളിഡ് റോക്കറ്റ് മോട്ടോര്‍ ഘട്ടത്തില്‍ വിക്ഷേപണ വാഹനം പാതയില്‍ നിന്ന് വ്യതിചലിച്ചു. ഇതോടെ ദൗത്യം അവസാനിപ്പിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിക്കുകയായിരുന്നു. സി-ബാന്‍ഡ് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (SAR) ഉപയോഗിച്ച് എല്ലാ തരത്തിലുള്ള കാലാവസ്ഥാ…
Read More »