india

  • News

    ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതിൽ ഇന്ന് തീരുമാനം; സിജെപിയുമായി കേന്ദ്രസർക്കാർ മൂന്നാംഘട്ട ചർച്ച നടത്തും

    നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതിൽ ഇന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സിജെപിയുമായി കേന്ദ്ര സർക്കാർ മൂന്നാംഘട്ട ചർച്ച നടത്തും. കേന്ദ്ര തീരുമാനം മന്ത്രിമാർ സമരക്കാരെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം എൻടിഎ പൊളിച്ചെഴുതി പ്രശ്നം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് മോദി സർക്കാർ. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ഇന്‍റർനെറ്റ് നിയന്ത്രണവും തുടരും. ഭരണഘടനാ ക്ലബ്ബിൽ നടന്ന ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് CJP വീണ്ടും മുന്നോട്ടുവച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് വിവാദത്തിന്…

    Read More »
  • News

    ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ എംപിമാർ;ബസ് തടഞ്ഞ് പൊലീസ്

    ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്താനൊരുങ്ങി ഇന്ത്യ സഖ്യത്തിലെ എംപിമാർ. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിധ്യാർത്ഥികൾക്ക് വേണ്ടിയാണ് മാർച്ച് ന‌ടത്തുന്നത്. വിദ്യാർത്ഥികൾക്കൊപ്പം കോൺഗ്രസ് ഉണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. രാഹുലിൻ്റെ വീടിനുള്ളിൽ നടന്ന എംപിമാരുടെ യോ​​ഗത്തിന് ശേഷമാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച ബിർള ഹൗസിന് മുന്നിൽ പ്രതിഷേധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അതേസമയം, പ്രതിഷേധത്തെ തടയാനുള്ള നീക്കങ്ങളുമായി ദില്ലി പൊലീസ് രം​ഗത്തെത്തി. രാഹുലും എംപിമാരും സഞ്ചരിക്കുന്ന ബസ് ബാരിക്കേഡ് വെച്ച് തടയുകയാണ് പൊലീസ്. രാഹുൽ ​ഗാന്ധിയുടെ വസതിക്ക് ഇരുവശവുമുള്ള റോഡുകൾ…

    Read More »
  • News

    അയോധ്യ ക്ഷേത്രക്കൊള്ള വിവാദം ; രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന്‍റെ യോഗം ഇന്ന്, ചമ്പത് റായിക്ക് നിർണായകം

    അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ ആരോപണ വിധേയനായ ചമ്പത് റായിക്ക് ഇന്ന് നിർണായകം. കൊള്ളക്ക് ശേഷമുള്ള രാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് ഇന്ന് യോഗം ചേരും. ചമ്പത് റായി, അനിൽ മിശ്ര എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കോടികളുടെ തട്ടിപ്പ് വിവരം പുറത്തുവന്നിട്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൗനം പാലിക്കുന്നതിലും ദുരൂഹത തുടരുകയാണ്. അയോധ്യയിലെ മണിറാം ദാസ് ചാവണിയിൽ വൈകിട്ട് 3 മണിക്കാണ് യോഗം. കൊള്ളയിൽ കടുത്ത ആരോപണം ഉയർന്ന ചമ്പത് റായി, അനിൽ മിശ്ര എന്നിവരുടെ രാജി ട്രസ്റ്റ്‌ സ്വീകരിക്കും. വിവാദം…

    Read More »
  • News

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ സമരം ഇന്നും തുടരും

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്കറോച്ച് ജനത പാർട്ടിയുടെ സമരം തുടരുന്നു. ഇന്നലെ ഉച്ചക്ക് ജന്തർ മന്തറിൽ ആരംഭിച്ച സമരമാണ് ഇപ്പോഴും തുടരുന്നത്. സമരം ഇന്ന് വൈകുന്നേരം വരെ തുടരും. സമരം തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഡൽഹി പൊലീസ് തള്ളിയിരുന്നു. സമരക്കാർ എത്രയും വേഗം ജന്തർ മന്തർ വിടണമെന്ന പൊലീസ് മുന്നറിയിപ്പ് പ്രതിഷേധക്കാർ അവഗണിച്ചു. ജന്തർ മന്തറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നവരെ സമരം തുടരാനാണ് തീരുമാനമെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അഭിജിത്…

    Read More »
  • News

    സെൻസസ് 2027: കേരളത്തിൽ സെൽഫ്-എന്യൂമറേഷൻ നടപടികൾക്ക് ഇന്ന് തുടക്കം

    രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ട നടപടികൾക്ക് കേരളത്തിൽ ഇന്ന് തുടക്കമാകും. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ള ‘സെൽഫ് എന്യൂമറേഷൻ’ അഥവാ വിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തിൽ പ്രധാനമായും നടക്കുന്നത്. പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ അടുത്ത 15 ദിവസത്തേക്കാണ് അവസരമുണ്ടാകുക. പൊതുജനങ്ങൾക്ക് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ വിവരങ്ങൾ സമർപ്പിക്കാൻ സാധിക്കും. ഇതിനായി se.census.gov.in എന്ന പോർട്ടലിലാണ് പ്രവേശിക്കേണ്ടത്.…

    Read More »
  • News

    തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം

    രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു. രാജസ്ഥാനിലെ കോട്ടക്ക് സമീപം ഇന്ന് പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം നടന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. യാത്രക്കാരെ ട്രെയിനിൽ നിന്നും ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രെയിനിലെ ബി വൺ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്നും പിന്നീട് മറ്റ് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നെന്നും യാത്രക്കാർ പറഞ്ഞു. അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. തുടർന്ന് സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്ന് എല്ലാവരും വേഗത്തിൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. മലയാളികളടക്കം നിരവധി പേര്‍ ഈ ട്രെയിനിൽ യാത്രക്കാരായുണ്ടായിരുന്നു. ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായും…

    Read More »
  • News

    നീറ്റ് നിര്‍ത്തലാക്കണം, പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കണം: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

    നീറ്റിലെ തുടർച്ചയായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പരീക്ഷാ പേപ്പർ വീണ്ടും ചോർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനങ്ങൾക്ക് പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി വിജയ് തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കി. ‘2024-ൽ ആറ് സംസ്ഥാനങ്ങളിലായി പേപ്പർ ചോർച്ച ഉണ്ടാവുകയും സിബിഐ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പരീക്ഷാ പേപ്പർ ചോർന്നത് പരീക്ഷാ സംവിധാനത്തിന്റെ തകർച്ചയാണ് കാണിക്കുന്നത്. ഐഎസ്ആർഒ…

    Read More »
  • News

    നാല് പ്രമേയങ്ങൾ പാസാക്കി ; ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി പിരിഞ്ഞു

    തമിഴ്‌നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയമായ നീക്കങ്ങൾക്കൊടുവിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി പിരിഞ്ഞു. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ, ദേശീയ തലത്തിലുള്ള ‘ഇന്ത്യ’ മുന്നണി തന്നെ ഇല്ലാതായെന്ന് ഡിഎംകെ പ്രഖ്യാപിച്ചു. ദീർഘകാല സുഹൃത്തായ ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് മുതിർന്ന നേതാവ് ടി കെ എസ്. ഇളങ്കോവൻ തുറന്നടിച്ചു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, 108 സീറ്റുകൾ നേടിയ വിജയ്‍യുടെ പാർട്ടിക്ക് 5 എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതാണ് സഖ്യം തകരാൻ…

    Read More »
  • News

    ഹോര്‍മൂസ് സ്വതന്ത്രമാകണമെന്ന് ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് 15 ഇന്ത്യന്‍ കപ്പലുകളെന്ന് കേന്ദ്രം

    ഹോര്‍മൂസ് കടലിടുക്ക് സ്വതന്ത്രമാകണമെന്ന് ഇന്ത്യ. തടസ്സമില്ലാത്ത കപ്പല്‍ സഞ്ചാരവും ആഗോള വാണിജ്യ പ്രവാഹവും ഉണ്ടാകണമെന്ന് ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര കൂടിയാലോചനകളും വേണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു. ഹോര്‍മൂസിലൂടെ പഴയതരത്തിലുള്ള സുഗമമായ കപ്പല്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അഞ്ചിലൊന്ന് കടന്നുപോകുന്ന നിര്‍ണായകമായ സമുദ്ര ചെക്ക് പോയിന്റിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും വേണമെന്നാണ്…

    Read More »
  • News

    അതിഥി തൊഴിലാളികളുടെ അഞ്ച് കിലോ എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രം

    പാചകവാതക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. അതിഥി തൊഴിലാളികൾക്ക് ഗാർഹിക കണക‍്ഷനില്ലാത്തതു കൊണ്ടാണ് പകരം സംവിധാനം. ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള കൂട്ടിയതു മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അഞ്ച് കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം കൂട്ടിയിരുന്നു. ഗാർ‌ഹിക കണക്‌ഷനുള്ള നടപടിക്രമങ്ങൾ ഇല്ലാതെ, തിരിച്ചറിയൽ രേഖ മാത്രം നൽകി സിലിണ്ടർ കൊണ്ടുപോകാമെന്നതാണു നേട്ടം. തിങ്കളാഴ്ച മാത്രം അഞ്ച് കിലോഗ്രാമിന്റെ 1.06 ലക്ഷം സിലിണ്ടറുകളാണ് വിതരണം…

    Read More »
Back to top button