high-court
-
News
സിപിഎമ്മിൽ വീണ്ടും കത്ത് ചോർച്ച വിവാദം ; പൊളിറ്റ് ബ്യൂറോക്ക് സ്വകാര്യ വ്യക്തി നൽകിയ പരാതി ഹൈക്കോടതിയിൽ രേഖയായി
സിപിഎമ്മിൽ കത്ത് ചോർച്ചാ വിവാദം. പൊളിറ്റ് ബ്യൂറോക്ക് സ്വകാര്യ വ്യക്തി നൽകിയ പരാതി ചോർന്ന് കോടതി രേഖയായി എത്തിയതിലാണ് വിവാദമുയരുന്നത്. താൻ പാർട്ടിയുടെ പരമോന്നത സമിതിക്ക് നൽകിയ കത്ത് ചോർന്നതിനെതിരെ ജനറൽ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പുതിയ പരാതി നൽകി. കത്ത് ചോർത്തിയത് എംവി ഗോവിന്ദന്‍റെ മകൻ ശ്യാം ആണെന്നാണ് ആരോപണം. പല പാർട്ടി നേതാക്കളുടെയും ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണയ്ക്കെതിരെ ഷെര്‍ഷാദ് നൽകിയ പരാതി ആണ് ചോർന്നത്. ഷെർഷാദിന്‍റെ പരാതിയുടെ പകർപ്പ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു.…
Read More » -
News
വിപഞ്ചികയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭര്‍ത്താവിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും മൃതദേഹം നാട്ടിലേക്കു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും മാതൃസഹോദരിക്കെങ്ങനെ ആവശ്യം ഉന്നയിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ എംബസിയും നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്കമാക്കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദേശത്താണ് മരണം സംഭവിച്ചത്. അവിടുത്തെ പൊലീസ് അന്വേഷണം നടത്തുന്നുണ്ടാകും. അപ്പോള്‍പ്പിന്നെ എങ്ങനെ ഇടപെടുമെന്നത് നോക്കട്ടെ എന്ന് കോടതി പറഞ്ഞു.…
Read More » -
News
വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം; കേന്ദ്ര സര്‍ക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി
വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ലോണുകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമെന്ന് കേന്ദ്രം കോടതില്‍ മറുപടി നല്‍കി. കൊവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലികമായിരുന്നു, എന്നാൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംഭവിച്ചത് അങ്ങനെയല്ലെന്ന് കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ ജീവനോപാധി തന്നെയാണ് ഇല്ലാതായത്, അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ബാങ്കുകൾ മറ്റുള്ളവരുടെ പണം ഉപയോഗിച്ചാണ് ബിസിനസ് ചെയ്യുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്നും കേന്ദ്ര സർക്കാര്‍ കോടതിയെ…
Read More » -
News
അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങും ; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്‌സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള ചില സിനിമാ താരങ്ങള്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയിട്ടുണ്ട് എന്ന വിവരം എക്‌സൈസിന് ലഭിച്ചത്. തുടര്‍നടപടികളുമായി എക്‌സൈസ് മുന്നോട്ടുപോകുന്നതിനിടെയാണ്…
Read More » -
News
കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസുകളിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂര്‍ കേസിലെ പ്രതികളായ സതീഷ് കുമാര്‍, കിരണ്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കണ്ടല കേസിലെ പ്രതി അഖില്‍ ജിത്തിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. രണ്ടുകേസിലും വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ രണ്ടാംഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. കെ രാധാകൃഷ്ണന്‍ എംപിയെ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിലും ഇഡിയുടെ തുടരന്വേഷണം നടക്കുകയാണ്. അതിനാല്‍ ഒന്നര വര്‍ഷമായി ജാമ്യമില്ലാതെ പ്രതികള്‍ റിമാന്‍ഡിലാണ്. ഇതു പരിഗണിച്ചാണ്, ഇനിയും റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നത്…
Read More »