health department
-
News
‘ഭക്ഷണ വിതരണമല്ല, ആശുപത്രികളില്‍ സ്ഥലം കയ്യേറുന്നതാണ് പ്രശ്‌നം’: വിശദീകരണവുമായി കെ മുരളീധരന്‍
പൊതിച്ചോറ് വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. ഭക്ഷണ വിതരണമല്ല ആശുപത്രികളില്‍ സ്ഥലം കയ്യേറുന്നതാണ് പ്രശ്‌നമെന്നാണ് കെ മുരളീരധരന്റെ പ്രതികരണം. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐയും സേവാഭാരതിയും ചേര്‍ന്ന് സ്ഥലം കയ്യേറി. ആലപ്പുഴ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഭക്ഷണ വിതരണത്തിന് യാതൊരു തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ സ്ഥലം കയ്യേറി അതാണ് പ്രശ്‌നം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണം നല്‍ക്കുന്നതില്‍ സര്‍ക്കാര്‍ തടസ്സം നിന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഒരു സംഘടന തടസ്സം നിന്നുവെന്നും…
Read More » -
News
മന്ത്രി കെ മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു
ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവെച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. രാജി വ്യക്തിപരം എന്നാണ് ഇരുവരുടെയും വിശദീകരണം. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം നടക്കുന്നതേയുള്ളൂ. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച വകുപ്പുകളായിരുന്നു കെ മുരളീധരന്‍ മന്ത്രിയായിട്ടുള്ള ആരോഗ്യം, ദേവസ്വം വകുപ്പുകള്‍. ഇതിനിടെയാണ് കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവെച്ചത്. രണ്ടാഴ്ചത്തെ ഇടവേളകളിലാണ് ശ്രീലാലിന്റെയും ഗോവിന്ദരാജിന്റെയും…
Read More » -
News
ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്നും നീക്കിയ നടപടിക്ക് സ്റ്റേ
ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ. കെ ജെ റീനയെ മാറ്റി നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. കെ ജെ റീനയുടെ പരാതി പരിഗണിച്ചാണ് നടപടി. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു പരാതിയിൽ റീന ചൂണ്ടിക്കാണിച്ചിരുന്നത്. നേരത്തെ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ സർക്കാർ പിഴവ് തിരുത്തിയിരുന്നു. കെ ജെ റീന 15 ദിവസം അവധി എടുത്തു എന്ന പരാമര്‍ശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. കെ ജെ റീനയെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.…
Read More » -
News
‘നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ല’: ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ
ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപ ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അത്യന്തം ശോചനീയമായ നിലയിലാണ് കാര്യമെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയില്ല. ആരോഗ്യ മേഖല സജ്ജമാക്കണം. ശക്തമായ ഇടപെടല്‍ വേണം. സര്‍ക്കാര്‍ എടുക്കേണ്ടുന്ന മുന്‍കരുതല്‍ കാണുന്നില്ല. മന്ത്രിമാര്‍ മെഡിക്കല്‍ ബിരുദദാരികള്‍ അല്ല. അത്യന്തം ശോചനീയമാണ് കാര്യങ്ങള്‍. മുമ്പ് എങ്ങനെ കൈകാര്യം ചെയ്തു എന്ന് പരിശോധിക്കണം’, പിണറായി വിജയന്‍ പറഞ്ഞു.…
Read More » -
News
പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി; ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ മാറ്റി
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി എടുത്തതിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് നീക്കി. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. പകരം ഡോ. മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ഡയറക്ടറായാണ് ഡോ. റീനയെ തരംതാഴ്ത്തി നിയമിച്ചിരിക്കുന്നത്. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍, താന്‍ 15 ദിവസത്തെ ലീവിന്…
Read More » -
Health
ഓറഞ്ചിൻ്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ.
ഓറഞ്ചിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ (Health Benefits) രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു (Boosts Immunity) ഓറഞ്ചിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രതിരോധ കോശങ്ങളെ ശക്തിപ്പെടുത്തുകയും ജലദോഷം, ചുമ, മറ്റ് അണുബാധകൾ എന്നിവയിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകുകയും ചെയ്യുന്നു. ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ തടയുന്ന ശക്തമായ ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു (Protects Heart) ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, നാരുകൾ (Fiber) എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ധമനികളുടെ പ്രവർത്തനം…
Read More » -
News
ഇടുക്കിയിൽ ഗര്‍ഭിണിക്ക് കാന്‍സറിനുള്ള ഗുളിക നല്‍കി; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
ഗര്‍ഭിണിക്ക് കാന്‍സറിനുള്ള ഗുളിക മാറി നല്‍കിയതായി പരാതി. ഇടുക്കി നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഗുളിക മാറി നല്‍കിയത്. ഫോളിക് ആസിഡ് ടാബ്ലറ്റിനുപകരം കാന്‍സറിന് ഉള്‍പ്പടെ ഉപയോഗിക്കുന്ന ഫോളിട്രാക്‌സ് നല്‍കിയതായാണ് ആരോപണം. കമ്പംമെട്ട് സ്വദേശിയായ യുവതിയ്ക്ക് ആണ് നെടുംകണ്ടം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയത്. കഴിഞ്ഞ ദിവസം ഗര്‍ഭസ്ഥ സംബന്ധമായ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നാണ് യുവതിയെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ആയ സമയത്ത് ലഭിച്ച ഗുളികകള്‍ പരിശോധിച്ചപ്പോഴാണ് ഗുളിക മാറിയ വിവരം കുടുംബം…
Read More » -
Kerala
കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം; സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും , മൂന്നംഗ വിദഗ്ധ സമിതി നിയോഗിച്ചു
കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് നൽകിയത്.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തെ തുടര്‍ന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.ഉത്തരേന്ത്യയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൻറെ പശ്ചാത്തലത്തിലാണ് സംസ്ഥാനം പ്രത്യേക മാർഗ നിർദ്ദേശം…
Read More » -
News
അമീബിക് മസ്തിഷ്‌ക ജ്വരം;കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യ വകുപ്പ്; 17 മരണം, 66 പേര്‍ക്ക് രോഗബാധ
സംസ്ഥാനത്ത് ആശങ്ക പടര്‍ത്തുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യ വകുപ്പ്. ഈ വര്‍ഷം ആകെ 17 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും 66 പേര്‍ക്ക് രോഗം ബാധിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സെപ്തംബര്‍ മാസം പത്ത് വരെയുള്ള കണക്കുകള്‍ പ്രകാരം 2025ല്‍ ചികിത്സ തേടിയ 60 പേരില്‍ 42 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സംശയിക്കുന്നു എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ കണക്കുകളിലാണ് ഇപ്പോള്‍ വ്യക്തത വരുത്തി 66 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സെപ്തംബര്‍ 12ന്…
Read More » -
News
അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
അമീബിക് മസ്തിഷ്കജ്വരത്തെ തുരത്തുവാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച് 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. 52കാരിയായ മലപ്പുറം സ്വദേശി ശനിയാഴ്ചയും മൂന്നുമാസം പ്രായമുള്ള കുഞ്ഞ് തിങ്കളാഴ്ച പുലർച്ചയും ആണ് മരിച്ചത്. ബ്രെയിൻ ഈറ്റിംഗ് അമീബ എന്നറിയപ്പെടുന്ന വിഭാഗത്തിൽ വരുന്ന അമീബയാണ് രോഗം പരത്തുന്നത്. രോഗബാധിതരിൽ രണ്ടുപേർ നിലവിൽ വെന്റിലേറ്ററിലാണ് കഴിയുന്നത്. ഇവരിൽ മറ്റാരോഗ പ്രശ്നമുള്ളതും വെല്ലുവിളിയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, ആവശ്യത്തിനുള്ള മരുന്നും സംവിധാനങ്ങളും ആശുപത്രിയിൽ…
Read More »