governments
-
News
വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ? ആരോഗ്യമന്ത്രി കെ. മുരളീധരൻ
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരിക. ബില്ല് പാസായാൽ നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചതെന്നും വീര്യം കൂടിയതിന് കുറച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം കേരളത്തിൽ എത്തിയിട്ടില്ല. സർക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണ്. പ്രതിപക്ഷം ദുരുദ്ദേശത്തിൽ കാണുന്നത് ദർഭാഗ്യകരമാണെന്നും സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വർണ മോഷണക്കേസിൽ എസ്ഐടിയുടെ റിപ്പോർട്ടിന്റെ…
Read More » -
News
‘മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കെസിബിസി
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നുവെന്നും, എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത് എന്നുമാണ് വിമര്‍ശനം. ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ മാറ്റി നിര്‍ത്തുന്നുവെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറയുന്നു. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായാണ് കെസിബിസി രംഗത്ത് എത്തിയിരിക്കുന്നത്. മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നാണ് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി പ്രസ്താവനയില്‍ പറയുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത് – കെസിബിസി വിമര്‍ശിക്കുന്നു. ലഹരിയുടെ പട്ടികയില്‍…
Read More »