Flight
-
News
ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യ ഇന്ന് 58 പ്രത്യേക വിമാന സർവീസുകൾ നടത്തും
ഗൾഫ് മേഖലയിൽ നിന്ന് വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ. ഇന്ന് മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും 58 സർവീസുകൾ ഉണ്ടാകും. 30 സർവീസുകൾ ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 28 സർവീസുകളും നടത്തും. കൂടുതൽ അന്താരാഷ്ട്ര കമ്പനികളുടെ വിമാന സർവീസുകളും ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ജിദ്ദയില്‍ നിന്നും മസ്‌കത്തില്‍ നിന്നുമാകും ഇന്‍ഡിഗോ സര്‍വീസ് നടത്തുക. യുഎഇയില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടാകും. ടിക്കറ്റെടുത്ത് കുടുങ്ങിപ്പോയവരെ വിവരങ്ങള്‍ അറിയിക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രം…
Read More » -
News
ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു
ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക. അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മര്‍, ജാംനഗര്‍, ജോദ്പൂര്‍, കാണ്ട്‌ല, കാന്‍ഗ്ര, കേശോദ്, കിഷന്‍ഗഢ്, കുളു മണാലി, ലേഹ്, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലായ് വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം അടച്ചത്. അതിനിടെ നിയന്ത്രണ രേഖയില്‍ പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. പൂഞ്ച്,…
Read More »