evidence collection

  • News

    എറണാകുളത്തെ സിനഗോഗിന് മുമ്പിൽ തീവച്ച പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി

    എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിൽ തീവച്ച പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. സിനഗോഗിന് പുറമെ ഇയാൾ മുമ്പ് തീവെച്ച മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും എത്തിച്ച് തെളിവെടുത്തു. നാളെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ടാം തീയതി പുലർച്ചയായിരുന്നു എറണാകുളം മാർക്കറ്റിൽ ഉള്ള കടവുംഭാഗം സിനഗോഗിന് മുൻപിൽ തീയിട്ടത്. പിടിയിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയം ഉയർന്നത്. ബോസ് എന്ന അജ്ഞാത ചാറ്റിന്റെ നിർദ്ദേശ പ്രകാരമാണ് ഇയാൾ ആക്രമണം നടത്തിയതെന്നും ആക്രമണം…

    Read More »
  • News

    നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിഷേധവുമായി നാട്ടുകാർ

    നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു. നെടുമങ്ങാട് പൊലീസിന്റെ നേതൃത്വത്തില്‍ കുഞ്ഞിനൊപ്പം അഷ്‌കറും അഖിലയും താമസിച്ചിരുന്ന നെല്ലിക്കുന്ന് കരിക്കുഴിയിലുളള വാടക വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. അഷ്‌കറിനു നേരെ ആക്രോശിച്ചെത്തിയ നാട്ടുകാര്‍ കയ്യേറ്റ ശ്രമം നടത്തി. ഇന്ന് പുലര്‍ച്ചെ പ്രതിയുടെ വാഹനം അജ്ഞാത സംഘം അടിച്ചുതകര്‍ത്തിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തലയ്ക്ക് അടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അഷ്‌കര്‍ പൊലീസിന് നല്‍കിയ മൊഴി. ടാക്‌സി തൊഴിലാളിയായിരുന്നു അഷ്‌കര്‍. ആറ് മാസം മുന്‍പാണ് അഷ്‌കര്‍…

    Read More »
  • News

    18 വയസുളള മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം, പ്രതിയെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി പൊലീസ്

    കാസർകോട് മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് രാവിലെ തെളിവെടുക്കും. പ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുക്കുക. രണ്ടാം തീയതിയാണ് 18 വയസ് മാത്രമുള്ള ഏക മകൾ മറിയം ജുമൈലയേയും ബന്ധു ഷേക്കുഞ്ഞിയേയും വെട്ടികൊലപ്പെടുത്തിയത്. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിന് ഇടയിലുണ്ടായ വാക്ക് തർക്കമാണ് രണ്ട് കൊലപാതകങ്ങളിൽ കലാശിച്ചത്. ഷേക്കുഞ്ഞിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. ഷേക്കുഞ്ഞിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പുതിയ കത്തി…

    Read More »
Back to top button