Ernakulam News
-
News
കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍: മന്ത്രി ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച
അമേരിക്കന്‍ കമ്പനിയായ കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ പരിഹരിക്കാന്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. എറണാകുളം കലക്ടറേറ്റിലാണ് ചര്‍ച്ച. ഉമ തോമസ് എംഎല്‍എ, ജില്ലാ ലേബര്‍ ഓഫീസര്‍, ലേബര്‍ സെക്രട്ടറി തുടങ്ങിയവരും രാവിലെ 11 ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ കോറോ ഹെല്‍ത്ത് പ്രതിനിധികള്‍ പങ്കെടുക്കുമോയെന്നതില്‍ വ്യക്തതയില്ല. ചര്‍ച്ചയ്ക്ക് കോറോ ഹെല്‍ത്ത് അധികൃതര്‍ എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയും ജീവനക്കാരെ ഓഫീസിന് അകത്ത് പ്രവേശിപ്പിച്ചില്ല. മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചിരിക്കെ, അതുവരെ…
Read More » -
News
എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു
എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു. കൊച്ചി വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുന്നു. വൈപ്പിന്‍ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാര്‍ഡിലാണ് സംഭവം. പുലര്‍ച്ചെ കപ്പലിന്റെ മുകള്‍ഭാഗത്തു നിന്നും തീ ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. കപ്പലിന്റെ മുകള്‍ ഭാഗത്ത് തീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. സമീപത്ത് അറ്റകുറ്റപ്പണിക്കെത്തിച്ച നിരവധി ബോട്ടുകളും കപ്പലുകളും ഉള്ളതിനാല്‍ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ്.
Read More » -
News
സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍
സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി ചോദിച്ചറിയും. വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു. വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇഡി വ്യക്തത തേടും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍…
Read More » -
News
ഫോര്‍മുല അംഗീകരിച്ച് ഇരു വിഭാഗവും; മലയിടംതുരുത്തില്‍ ഒടുവില്‍ പരിഹാരം, ദലിത് കുടുംബങ്ങളെ കുടിയിറക്കില്ല
അധികാരമേറ്റയുടന്‍ തന്നെ യുഡിഎഫ് സര്‍ക്കാരിന് തലവേദനയായ എറണാകുളം മലയിടംതുരുത്ത് ഭൂമി കുടിയിറക്കല്‍ പ്രശ്‌നത്തില്‍ പരിഹാരമായി. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ സര്‍ക്കാരും പ്രാദേശിക ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ നിര്‍ണായക ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന സമവായ ഫോര്‍മുല ഇരുവിഭാഗവും അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് സമരസമിതി സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. കുടിയിറക്ക് ഭീഷണി നേരിടുന്ന ദലിത് കുടുംബങ്ങള്‍ക്ക് അവര്‍ നിലവില്‍ കഴിയുന്ന ഭൂമിയില്‍ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഒടുവില്‍ അംഗീകരിക്കപ്പെട്ടത്. ചര്‍ച്ച വിജയിച്ചെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ധാരണയായെന്നും യോഗത്തിന് ശേഷം മന്ത്രി റോജി…
Read More » -
News
സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താന്‍ കഴിയില്ലെന്ന സിഎംആര്‍എല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനായി, രണ്ടാഴ്ച വിധി മരവിപ്പിക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളി. അന്വേഷണം നടത്തുന്നതില്‍ എന്താണ് തടസ്സമെന്ന് കോടതി വാദത്തിനിടെ സിഎംആര്‍എല്ലിനോട്…
Read More » -
News
മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണം; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി
എറണാകുളം മലയിടംതുരുത്ത് പരിയത്തു കാവില്‍ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഹൈക്കോടതി. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ സുപ്രീം കോടതി വിധി നടപ്പാക്കണം. അതു നടപ്പാക്കാതെ മറ്റു മാര്‍ഗമില്ല. കോടതി വിധിയെ സര്‍ക്കാര്‍ ബഹുമാനിക്കണം. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത്വം പറയുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തര്‍ക്കസ്ഥലത്തെ ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ ദലിത് വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം അവിടെ താമസിക്കണമെങ്കില്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഈ അവകാശം സ്ഥാപിച്ചെടുക്കാനായി അവര്‍ നിയമവഴി…
Read More » -
News
അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു. 2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ, ആദിവാസി യുവാവായ…
Read More » -
News
അങ്കമാലിയില്‍ ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു
അങ്കമാലിയില്‍ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇടയുകയായിരുന്നു. തൊട്ടടുത്ത ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ചതായിരുന്നു. കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിച്ച് കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന വിരണ്ടത്. ഒന്നാം പാപ്പാനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നാണ് സൂചന. ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാനും പരിക്കേറ്റു. ആര്‍ആര്‍ടി സംഘം അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
Read More » -
News
ഹര്‍ത്താല്‍: സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ദലിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. കേരള ടെക്‌നിക്കല്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി സര്‍വകലാശാല വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ബാച്ചുകളുടെ പരീക്ഷകളാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതില്‍ ഏതാനും ബാച്ചുകളുടെ പുതുക്കിയ തീയതി വെബ്‌സൈറ്റില്‍…
Read More » -
News
സംവിധായകന്‍ രഞ്ജിത്തിന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിര്‍ണായകം. രഞ്ജിത്ത് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. എന്നാല്‍ ജാമ്യം അനുവദിക്കരുതെന്നും, കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെടും. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കും. രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ രഞ്ജിത്തിനെ ഫോര്‍ട്ടുകൊച്ചിയിലെ ലൊക്കേഷനിലെത്തിച്ച് തെളിവെടുത്തിരുന്നു. കഴിഞ്ഞദിവസം വോട്ടു ചെയ്യാനായി ഇടക്കാല…
Read More »