drug use

  • News

    കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം; ഹൈക്കോടതി

    കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെക്കുന്നത് പോലും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കാമെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിനെ നിസാരമായി കാണാനാവില്ല. മയക്കുമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റമാണ്. ചെറിയ അളവിലുള്ള ഉപയോഗം പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്നും കോടതി പറഞ്ഞു.കാപ്പ നിയമപ്രകാരം പ്രതികളെ കരുതല്‍ തടങ്കലില്‍ വെക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി ഗോപിനാഥ്, ജസ്റ്റിസ് എ ബദറുദ്ദീന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് നിരീക്ഷിച്ചു. കുറഞ്ഞ അളവില്‍ മയക്കുമരുന്ന് സൂക്ഷിച്ചതിന്റെ പേരില്‍ കാപ്പ പ്രകാരം…

    Read More »
  • News

    ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും: മുഖ്യമന്ത്രി

    ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേര്‍ത്തുകൊണ്ടുപോകാനാണ് ശ്രമം. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ സമൂഹവും മാറണം. അവര്‍ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തില്‍ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Read More »
Back to top button