disagreement

  • News

    അച്ഛനുമായി പിണങ്ങി 2009ൽ വീട് വിട്ടിറങ്ങി; 17 വർഷത്തിന് ശേഷം മകനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് പൊലീസ്

    അച്ഛനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2009ൽ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വർഷത്തിന് ശേഷം പനങ്ങാട് പൊലീസ് കണ്ടെത്തി. പനങ്ങാട് ഭജനമഠത്തിന് സമീപം പുത്തൻകുളത്തിൽ ദേവന്റെ മകൻ രാജീവ്കുമാറിനെയാണ് (44) പൊലീസ് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറിയത്. വീട് വിട്ടതിന് ശേഷം രാജീവ് ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിരുന്നില്ല. സീലിങ് ജോലി പഠിച്ചിരുന്ന രാജീവ് കണ്ണൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജോലി ചെയ്താണ് കഴിഞ്ഞിരുന്നത്. രണ്ട് വർഷം മുൻപ് കേരളത്തിൽ തിരിച്ചെത്തിയെങ്കിലും വീട്ടിലേക്ക് പോയില്ല. തുടർന്ന് കളമശേരിയിലെ ലോഡ്ജിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ രാജീവിന്റെ അച്ഛൻ ദേവൻ 2015ൽ…

    Read More »
Back to top button