Delhi Police

  • National

    തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

    ഡൽഹിയിൽ സിജെപി പ്രതിഷേധത്തിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത നേതാക്കളെ ഞായറാഴ്ചയ്ക്കകം വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ നടത്തുമെന്ന് കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് മുന്നോടിയായി ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്തിരുന്നെങ്കിലും പ്രസ്ഥാനവുമായി ബന്ധപ്പെട്ട നേതാക്കൾ അറസ്റ്റിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വാങ്ചുക് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള നേതാക്കളെ ഉടൻ വിട്ടയക്കുമെന്നാണ് പ്രതീക്ഷ. അതുണ്ടായില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • News

    ജന്തർ മന്തറിൽ വനിതാ മാധ്യമപ്രവർത്തകർക്കുനേരെ പോലീസിന്റെ ലൈംഗികാതിക്രമം: വൻ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു

    മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ശനിയാഴ്ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം നടത്തിയതായി മൂന്ന് മാധ്യമപ്രവർത്തകരുടെ പരാതി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും പാർട്ടികളുടെയും നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ശക്തമായ പ്രതിഷേധം നടന്നു. ജന്തർ മന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് പരാതി നൽകിയത്. എന്നാൽ, കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കാട്ടിയാണ് ഐസ, എഐഎസ്എഫ്, എൻ.എസ്.യു.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.സംഭവത്തിൽ അന്വേഷണത്തിനായി പരാതികൾ ക്രൈം ബ്രാഞ്ചിന്…

    Read More »
  • News

    പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം; എംഎ ബേബിയേയും ബൃന്ദ കാരാട്ടിന്റെയും അറസ്റ്റിൽ പ്രതികരണവുമായി പിണറായി വിജയൻ

    ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന പാർട്ടി നേതാവ് ബൃന്ദാ കാരാട്ട് എന്നിവരെയും വിദ്യാർഥി-യുവജന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായിയുടെ പ്രതികരണം. വോട്ടർപട്ടിക പരിഷ്കരണത്തിലെ വ്യാപക ക്രമക്കേടുകൾ അവസാനിപ്പിക്കുക, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക മുതലായ ആവശ്യങ്ങളുന്നയിച്ചാണ് ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ രാജ്യതലസ്ഥാനത്ത് മാർച്ച് നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ പരമപ്രധാനമാണ്. വഴിവിട്ട നീക്കങ്ങളിലൂടെ…

    Read More »
  • News

    ജന്തർ മന്തറിലെ പൊലീസ് നടപടി; ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

    ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി. അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. മുൻ സുപ്രിംകോടതി ജഡ്ജി ആർ.സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സമിതി. മൂന്ന് വിരമിച്ച ജഡ്ജിമാർ, മുൻ സിബിഐ ഡയറക്ടർ, മുൻ മേഘാലയ ഡിജിപി എന്നിവരും സമിതിയിലുണ്ട്. സുഭാഷ് റെഡ്ഡിക്ക് പുറമെ, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ് അംഗം രവി ശങ്കർ, ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് ശാലിന്ദർ കൗര്‍, സിബിഐ മുൻ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡിജിപി…

    Read More »
  • News

    സിജെപി സമരവേദിയില്‍ സംഘര്‍ഷം ; സോനം വാങ്ചുകിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി ഡല്‍ഹി പൊലീസ്

    നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം തുടരുന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി ഡല്‍ഹി പൊലീസ്. നിരാഹാര സമരം നടക്കുന്ന ജന്തര്‍ മന്തറിലെ വേദിയില്‍ അതിരാവിലെയെത്തിയാണ് പൊലീസിന്റെ നീക്കം. സോനം വാങ്ചുകിന്റെ നിരാഹാര സമരം 20 ദിവസം പിന്നിട്ടതോടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. സിജെപി സമരവേദിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. പ്രവര്‍ത്തകരെ ഒഴിപ്പിക്കാനും പൊലീസ് നീക്കമുണ്ട്. ഡല്‍ഹി ഹൈക്കോടതിയുടെയും ആരോഗ്യ വിദഗ്ധരുടെയും നിര്‍ദേശപ്രകാരമാണ് സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന്…

    Read More »
  • News

    ഡൽഹി സ്ഫോടനം: പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

    ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചനയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.നിലവിൽ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വാഹനങ്ങൾ നീക്കം സ്ഥലത്ത് നിന്നും നീക്കം ചെയ്തു. സ്ഫോടനം നടന്ന മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം അറസ്റ്റിലായ ഡോക്ടർ ഷഹീൻ അടക്കമുള്ളവരെ ഇന്നും ചോദ്യം ചെയ്യും. കേസിലെ ഫോറൻസിക് പരിശോധന ഫലവും ഉടൻ പുറത്ത് വരുമെന്നും പൊലീസ് അറിയിച്ചു. ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതായി…

    Read More »
  • News

    ഡൽഹി സ്ഫോടനം; ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്: ; യുഎപിഎ ചുമത്തി കേസ്

    രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലെ ഉ​ഗ്ര സ്ഫോടനത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ചാന്ദ്നിചൗക് പൊലീസാണ് കേസെടുത്തത്. പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. കാർ ഡൽഹിയിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നു കണ്ടെത്തിയിട്ടുണ്ട്. നടന്നത് ചാവേർ ബോംബാക്രമണമാണെന്ന നി​ഗമനത്തിലാണ്. ഭീകരാക്രമണമെന്ന സാധ്യത തള്ളിക്കളയാതെയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യാതിർത്തികളിലും സുരക്ഷ കർശനമാക്കി. ചാന്ദ്നി ചൗക് മാർക്കറ്റ് ഇന്ന് അടച്ചിടും. സ്ഫോടനം നടന്ന കാറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് നി​ഗമനം. 8 പേരുടെ മരണമാണ് ഇതുവരെ കേന്ദ്രം…

    Read More »
Back to top button