crime news

  • News

    ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്

    തിരുവനന്തപുരം വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ക്രിസ്റ്റിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവു ശേഖരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന ക്രിസ്റ്റിയുടെ മൊഴിയിൽ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ പുറത്തുവരും. കഴിഞ്ഞ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഇവാനയെയാണ് മാതാവ്…

    Read More »
  • News

    രാജ്യതലസ്ഥാനത്ത് കൊടുംക്രൂരത; 11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

    തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഒരു ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടനെ പൊലീസ് പല സംഘങ്ങളായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. മണിക്കൂറുകള്‍ക്കം ക്യാബ് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും പ്രതി…

    Read More »
  • News

    തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

    തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. നാലാഞ്ചിറയിൽ നാല് മാസമായി വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. നാല് മക്കൾ ഉൾപ്പെടെയാണ് താമസം. ഇവരുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഹസീനയും സുരേഷും തമ്മിലെ കുടുംബ വഴക്കും വാക്കേറ്റവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. രാവിലെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് സുരേഷ് കത്തിയെടുത്ത് ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വട്ടിയൂർക്കാവ്…

    Read More »
  • News

    മഡിവാള ബലാത്സം​ഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ

    മഡിവാള ബലാത്സം​ഗ കേസിൽ ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ. ഹൈനസിനെ പിടികൂടിയത് വയനാട്ടിൽ നിന്നാണെന്നാണ് സൂചന. പ്രതിയെ ബെം​ഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. മഡിവാളയിൽ 20 വയസുളള മലയാളി പെൺകുട്ടിയെ ബലാത്സം​ഗം ചെ‌യ്ത കേസിലെ പ്രതിയാണ് ഹൈനസ്. കേരളത്തിൽ നിന്ന് കർണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഹൈനസിനെ അറസ്റ്റ് ചെയ്തുവെന്നാണാ കർണാടക പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം അറസ്റ്റ് എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. വയനാട്ടിൽ നിന്നാണെന്ന സൂചന മാത്രമാണുള്ളത്. ഇന്നലെ തന്നെ വൈദ്യപരിശോധനക്ക് വിധേയരാക്കി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡ‍ിയിലാണുള്ളത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം…

    Read More »
  • News

    തിരുവനന്തപുരത്ത് യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

    തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിദ്യയെ രതീഷ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് വിദ്യയെ മര്‍ദനമേറ്റ് അവശ നിലയിലായ സ്ഥിതിയില്‍ കണ്ടെത്തിയത്. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. രണ്ടാം ഭര്‍ത്താവാണ് രതീഷ്. ആദ്യ ബന്ധം പിരിഞ്ഞ ശേഷം രണ്ട് വര്‍ഷമായി വിദ്യ രതീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിദ്യയ്ക്ക് രണ്ട് കുട്ടികളുണ്ട്.…

    Read More »
  • News

    കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

    കൊച്ചി തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ ശൂചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും…

    Read More »
  • News

    കൊച്ചിയില്‍ തോക്ക് ചൂണ്ടി മോഷണം, 80 ലക്ഷം കവര്‍ന്നു; ഒരാള്‍ അറസ്റ്റിൽ

    എറണാകുളം നഗരത്തില്‍ സ്റ്റീല്‍ വ്യാപാര കേന്ദ്രത്തില്‍ വന്‍ കവര്‍ച്ച. കൊച്ചി കുണ്ടന്നൂരിലെ നാഷണല്‍ സ്റ്റീല്‍ കമ്പനിയിലാണ് സംഭവം. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പെപ്പര്‍ സ്പ്രേ അടിച്ചായിരുന്നു മോഷണം. 80 ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളെ മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വടുതല സ്വദേശി സജിയാണ് പിടിയിലാതെന്നാണ് റിപ്പോര്‍ട്ട്. പണം ഇരട്ടിപ്പിക്കല്‍ തര്‍ക്കമാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം.

    Read More »
  • News

    പാറമടയില്‍ അജ്ഞാത മൃതദേഹം; കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ , ഇന്ന് പുറത്തെടുക്കും

    അങ്കമാലി അയ്യമ്പുഴയില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലാണ് മൃതദേഹ ഭാഗം കണ്ടത്തിയത്. അരയ്ക്കു താഴേക്കുള്ള ഭാഗം കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. ട്രാക് സ്യൂട്ട് ധരിച്ച നിലയിലാണ് മൃതദേഹ ഭാഗമുള്ളത്. നിലവില്‍ അരയ്ക്കു മുകളിലേക്കുള്ള ഭാഗം കണ്ടെത്തിയിട്ടില്ല. ഇന്നലെ വൈകീട്ട് വൈകിട്ട് 4 മണിയോടെ ചൂണ്ടയിടാനെത്തിയ രണ്ടു പേരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ച പ്രകാരമാണ് നാട്ടുകാരും പൊലീസും സ്ഥലത്ത് എത്തിയത്. എ എസ്പി ഹാര്‍ദിക് മീണ, അയ്യമ്പുഴ…

    Read More »
  • News

    താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു: ആക്രമിച്ചത് കാറിലെത്തിയ സംഘം

    കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനു കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് മുഹമ്മദ് ജനീഷിനെ ആക്രമിച്ചത്. കുത്തേറ്റ മുഹമ്മദ് ജനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളുടെ പക്കൽ നിന്നു പൊലീസ് കത്തി കണ്ടെത്തി. അക്രമികൾ ഒരാളെന്നു സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഹമ്മദ് ജനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • News

    കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

    കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. യുവതിയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചുവെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. സദാചാര ആക്രമണത്തിന് ഇരയായെന്ന് ആത്മഹത്യ കുറിപ്പ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോൾ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു. തലശ്ശേരി എസിപി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കും. വി സി.മുബഷീര്‍ (28), കെ എ.ഫൈസല്‍ (34), വി കെ. റഫ്‌നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. പറമ്പായില റസീന(40)യാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്.

    Read More »
Back to top button