crime-branch
-
News
ചേരാനല്ലൂര്‍ വാഹനാപകട കേസ്: ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്
ചേരാനല്ലൂര്‍ ബെന്‍സ് വാഹനപകടക്കേസില്‍ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. കുടുംബത്തിന്റെ മൊഴിയെടുത്ത ശേഷം തുടര്‍നടപടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കാറിലെ ജഡ്ജ് എന്നെഴുതിയ ബോര്‍ഡ് എടുത്തു മാറ്റിയെന്നും, പൊലീസുകാരെ ചട്ടവിരുദ്ധമായി സ്വാധീനിച്ചുവെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. കോടതിയില്‍ ജഡ്ജിക്ക് എതിരെ ഉയര്‍ത്തിയ കാര്യങ്ങളാണ് ഔദ്യോഗികമായി ഒരു പരാതി രൂപത്തില്‍ ചേരാനല്ലൂര്‍ എസ്എച്ച്ഒയ്ക്ക് നല്‍കിയത്. പത്ത് കാര്യങ്ങളാണ് പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അപകടം നടന്ന് 20 മിനുറ്റില്‍ തന്നെ ജഡ്ജി സംഭവ സ്ഥലത്ത് എത്തിയിരുന്നു. അവിടെ മൂന്ന് മണിക്കൂറോളം ഇദ്ദേഹം തുടര്‍ന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന…
Read More » -
News
നിതിന്‍ രാജിന്റെ മരണം: പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്
ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെയാണ് പ്രതി പട്ടികയില്‍ ചേര്‍ത്തത്. നിതിന്‍ രാജിന്റെ ഫോണ്‍ വാങ്ങിവെച്ചത് ഇരുവരുമായിരുന്നു. പ്രതി ചേര്‍ത്തതിന് പിന്നാലെ പ്രതികള്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍…
Read More » -
News
കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും
വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗോകുൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. ഗോകുലിന് പ്രായപൂർത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസ് കസ്റ്റഡിയിലാണ് ഗോകുലിന്റെ മരണം എന്നതിനാൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണം. ഇതാണ് തുടർ നടപടികൾ ക്രൈം ബ്രാഞ്ചിന് വിടാനുള്ള കാരണവും. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഉടൻ ഇറങ്ങും. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തി. 2007 മെയ് 30 ആണ്…
Read More »