crime branch
-
Kerala
ബിഎല്‍എം നിക്ഷേപ തട്ടിപ്പ്; ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെതിരെ കേസ്, ജാമ്യം അനുവദിച്ചു
ബിഎല്‍എം നിക്ഷേപ തട്ടിപ്പില്‍ കമ്പനി ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്. കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് പ്രേംകുമാറിന് കോടതി ജാമ്യം നൽകി. ഭീഷണിപ്പെടുത്തല്‍, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് കേസ്. കേസില്‍ അറസ്റ്റിലായ പ്രേംകുമാറിനെ കോഴിക്കോട് ഓഫീസിലെത്തിച്ചതിന് ശേഷം മെഡിക്കല്‍ പരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം പ്രേംകുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും, കുറച്ചുപേര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നും പ്രേംകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.…
Read More » -
News
PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം; 2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ
പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന് നിർദ്ദേശം നൽകിയത് 2010 ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ. അന്വേഷണം മുൻഗണന മറികടന്ന് മറ്റു മൂന്നു പേർക്ക് നിയമനം നൽകിയെന്നാണ് പരാതി. കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നൽകിയത്. വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതി. വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പി.എസ്.സി റീജിയണൽ ഓഫീസർ, അണ്ടർ സെക്രട്ടറി, അപ്പീൽ അധികാരി എന്നിവർക്കെതിരെയാണ് അന്വേഷണം. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്…
Read More » -
Kerala
കൊടകര കുഴൽപ്പണ കേസ്: ക്രൈംബ്രാഞ്ച്, ഇ ഡി കേസുകൾ ഒരുമിച്ച് വിചാരണ ചെയ്യും
കൊച്ചി: കൊടകര കുഴൽപ്പണ ഇടപാടിലെ ക്രൈംബ്രാഞ്ച് കേസും ഇ ഡി കേസും ഒരുമിച്ച് വിചാരണ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് ഇരിങ്ങാലക്കുട കോടതിയിൽ നിന്നും കലൂർ പിഎംഎൽഎ കോടതിയിലേക്ക് മാറ്റി. രണ്ടു കേസുകളും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന ഇഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് കേസ് പി എം എൽ എ കോടതിയിലേക്ക് മാറ്റുന്നതിനെ നേരെത്തെ സർക്കാർ എതിർത്തിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമായി ഇതു മാറും എന്നായിരുന്നു വാദം. എന്നാൽ ഇഡി ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന്…
Read More » -
News
സുകുമാര കുറുപ്പ് ബ്രൂണെയിൽ; അടിയന്തര പരിശോധനയ്ക്ക് നീക്കം; ക്രൈംബ്രാഞ്ച് ഇന്റർപോളിന് ഉടൻ കത്ത് നൽകും
വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. നാലരപതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സംശയം. സൈബര്‍ വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയില്‍ ജീവിച്ചിരുക്കുന്നതായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളിയായ വയോധികന്‍ ബ്രൂണൈയില്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാലര പതിറ്റാണ്ട് കാലമായി കുറുപ്പ് പലയിടങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സൈബര്‍ വിദഗ്ധന്‍ ഇത് ഹാക്ക് ചെയ്തിരുന്നെന്ന് അവകാശപ്പെടുന്നുണ്ട്.…
Read More » -
News
ശബരിമല നെയ്യ് ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ മുരളീധരൻ
ശബരിമലയിലെ നെയ്യിൽ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് ദേവസ്വം സെക്രട്ടറി രാജമാണിക്യത്തിന്റെ റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന് കത്ത് നൽകുന്നത്. സമയ ബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ശബരിമലയിലെ നെയ്യ് വിതരണത്തിലുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. 2025-2026 കാലയളവിലേക്ക് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം ലിറ്റർ നെയ്യ് വാങ്ങാനുള്ള കരാറാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുണ്ടായിരുന്നത്. ഇതിൽ ഒന്നര ലക്ഷം ലിറ്റർ…
Read More » -
News
നിതിന്‍രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. റാം പിടിയില്‍
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയിലായി. മൂന്നു മാസത്തിനു ശേഷമാണ് റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഡോക്ടര്‍ റാം പിടിയിലാകുന്നത്. ഡോക്ടര്‍ റാമിനെ പൊലീസ് കണ്ണൂരിലെത്തിച്ചു. നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ മുഖ്യപ്രതിയായ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ഡോ. റാം ഒളിവില്‍ താമസിക്കുന്നു എന്ന സൂചനയെത്തുടര്‍ന്ന് ആന്ധ്ര കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവന്നിരുന്നത്. അതിനിടെ ഡോ. റാം…
Read More » -
News
പരീക്ഷാ ക്രമക്കേട്; നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്
നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്. പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് യോഗം. ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കണമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടാനുള്ള തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. ക്രമക്കേടില്‍ പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തുന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ പരീക്ഷകളില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ എതിര്‍ത്താല്‍ അത് വ്യാപക വിമര്‍ശനത്തിനിടയാക്കുമെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് പരാതിക്കാരുടെ വിശദമായ…
Read More » -
News
നിതിന്‍ രാജിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്, സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി
കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അസ്വാഭാവിക മരണത്തിനെടുത്ത കേസും തുടര്‍ന്ന് അധ്യാപികയുടെ പരാതിയില്‍ ലോണ്‍ ആപ്പിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസുമാണ് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്നത്. രണ്ടു കേസും ക്രൈംബ്രാഞ്ചിനു വിടണമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അതേസമയം പൊലീസ് അന്വേഷണത്തില്‍ ആശങ്ക അറിയിച്ച് നിതിന്റെ കുടുംബം ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിതിന്‍ മരിച്ച് 18 ദിവസം…
Read More » -
News
പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ: പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ രാഹുലിനെ കണ്ടെത്തുന്നതിന് വേണ്ടി പിന്തുടര്‍ന്നുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പുതിയ അന്വേഷണ സംഘം. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ മൊഴി ഉടന്‍ പുതിയ അന്വേഷണ സംഘം രേഖപ്പെടുത്തും. പതിനൊന്ന് ദിവസമായിട്ടും രാഹുല്‍ എവിടെ ആണ് എന്നതിനെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. പലപ്പോഴും രാഹുല്‍ എവിടെ…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി, പ്രതികളെ ഉടന്‍ ചോദ്യം ചെയ്യും
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കവര്‍ച്ച, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രണ്ട് എഫ്‌ഐആറുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.2019ല്‍ ദ്വാരപാലക ശില്‍പങ്ങളും ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി 474.9 ഗ്രാം സ്വര്‍ണം അപഹരിച്ചുവെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഈ സ്വര്‍ണം എന്ത് ചെയ്തുവെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് വിവരം. ഏതെല്ലാം…
Read More »