cpim
-
News
‘തുടർഭരണം അപകടമാണെന്ന് സാനു മാഷിന് തോന്നിയിട്ടില്ല’; കവി സച്ചിദാനന്ദനെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്
പ്രൊഫ. എം കെ സാനു അനുസ്മരണ വേദിയില്‍ കവി കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തുടര്‍ഭരണം അപകടമാണെന്ന് സാനു മാഷിന് തോന്നിയില്ലെന്നും ഇടതുപക്ഷത്ത് നിന്ന് ഇടതുപക്ഷത്തെ കരിവാരി തേച്ച് സ്വീകാര്യത നേടാന്‍ സാനു മാഷ് ശ്രമിച്ചില്ലെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്. സാനു മാഷ് ഒരിക്കലും ഇടതുപക്ഷത്തെ തളളിപ്പറഞ്ഞ് സ്വയം യശസ്സ് ഉയര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും സാനു മാഷിന് ജന മനസുകളില്‍ ഉയര്‍ന്ന സ്ഥാനം ഉണ്ടായിരുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു. അതില്ലാത്തവരാണ് ‘ഞാനിവിടെയുണ്ട്’ എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ…
Read More » -
News
മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയും അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദുരന്തസാഹചര്യത്തിൽ ചെറിയ വീഴ്ചകൾ പോലും വലിയ വില കൊടുക്കേണ്ടിവരുന്ന നിർണായക ഘട്ടമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങൾ പ്രാണഭയത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപകടസാധ്യതാ മേഖലയിലുള്ളവരെ ഉടൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും അവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Read More » -
News
യുവജന പോരാട്ടത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാൻ രാജിയിൽ എം.വി. ഗോവിന്ദന്റെ പ്രതികരണം
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച സംഭവം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിഷേധങ്ങളെ ദേശവിരുദ്ധമെന്ന് മുദ്രകുത്തി ജയിലിലടക്കാൻ ശ്രമിച്ച ബി.ജെ.പി- ആർ.എസ്.എസ് നീക്കങ്ങളെ മറികടന്ന് ഇന്ത്യയിലെ യുവജനത പുതിയ ചരിത്രമെഴുതിയെന്ന് അദ്ദേഹം പറഞ്ഞു. വമ്പിച്ച ജനകീയ പിന്തുണയോടെ മുന്നേറിയ ഈ പോരാട്ടത്തിന് മുൻപിൽ, ആദ്യം പ്രക്ഷോഭത്തോട് മുഖംതിരിച്ചു നിന്ന കോൺഗ്രസിന് പോലും ഒടുവിൽ നിലപാട് മാറ്റേണ്ടിവന്നെന്നും, കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന മുന്നേറ്റങ്ങളിൽ സി.പി.ഐ.എമ്മിന്…
Read More » -
News
പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം; CPIMൻ്റെ വിശാല നേതൃയോഗം സെപ്റ്റംബറിൽ കോഴിക്കോട്
സിപിഐഎമ്മിൻ്റെ വിശാല നേതൃയോഗം സെപ്റ്റംബർ 13.14, 15 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്ക് ആവശ്യമായ അടിമുടി മാറ്റം ഉണ്ടാകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്നും സെക്രട്ടറി മാറും എന്നത് നിങ്ങളുടെ ആഗ്രഹമാണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് ചോദിച്ചു. ഞാൻ ഉൾപ്പെടെ എങ്ങനെ…
Read More » -
News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 10 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് സിപിഎംപ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് പരിഗണിക്കും.പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും ഇഡിയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഇതേ കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഐ.പി ബിനു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ രാജ്യം വിടാനും സാക്ഷികളെ സ്വാധീനിക്കാനും…
Read More » -
News
വഫഫ് ബോർഡ് പുനഃസംഘടന: സർക്കാർ നിലപാട് ലീഗ് അംഗീകരിക്കുന്നുണ്ടോ? വിമർശനവുമായി CPIM
വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറിന്റെ ഹർജിയിലെ ആവശ്യത്തിലാണ് സർക്കാർ നിലപാടെടുത്തതെന്ന് വിമർശനം. സർക്കാർ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് ലീഗ് ജനങ്ങളോട് പറയണമെന്ന് സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകളും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിട്ടുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാർ അജണ്ട തെളിഞ്ഞ് തന്നെ കാണാമെന്ന് വിമർശനം.…
Read More » -
News
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കുകയായിരുന്നു. അഭിഭാഷകനായ ജോജോ ജോസാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.…
Read More » -
News
വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ ആളെത്താതെ പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര വൈകിയതില്‍ കേരളാ ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. കേരളാ ഹൗസ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് ചേരുന്ന യോഗത്തില്‍ തുടര്‍നടപടി സംബന്ധിച്ച തീരുമാനമുണ്ടാകും. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം പിണറായി വിജയന്റെ യാത്ര മണിക്കൂറുകളോളം വൈകിയിരുന്നു. നാല് മണിക്കൂറിലധികം വൈകിയാണ് അദ്ദേഹത്തിന് യാത്ര തിരിക്കാനായത്. ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ വിമാനക്കമ്പനിയെ പഴിചാരിയാണ് കേരള ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ യാത്ര വിമാന കമ്പനിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ബോര്‍ഡിങ്…
Read More » -
News
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കമാകും
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കമാകും. കേരളത്തിലേറ്റ കനത്ത തിരിച്ചടി വിശദമായി പരിശോധിച്ചശേഷം, പ്രത്യേക കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തെ പിബി യോഗം തയാറാക്കും. അടുത്തമാസമാണ് പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. ഈ മാസം ആദ്യം കേരളത്തിൽ സംസ്ഥാന സമിതി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങൾ ചേർന്ന് തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്തിയിരുന്നു. പി.ബി യോഗത്തിന് മുന്നോടിയായി ഇന്നലെ പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുത്തൽ നടപടി…
Read More » -
News
എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി
എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് ജോലി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. സമാശ്വാസ തൊഴില്‍ദാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ സുരക്ഷാ ഓഫീസറായാണ് നിയമനം. മകള്‍ക്ക് ആശ്രിത നിയമനം നല്‍കണമെന്ന് കാട്ടി മാതാവ് മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍മേലാണ് നിയമനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നവീന്‍ ബാബുവിന്റെ…
Read More »