CJP
-
News
സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന് നേഹ ബോറ; സമാധാന ബോണ്ട് നോട്ടീസിനെതിരെ ഹര്‍ജി
കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നടത്തിയ പ്രതിഷേധ ആഹ്വാനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (ഐസ) പ്രസിഡന്റ് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഒക്ടോബര്‍ 16ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ നോട്ടീസിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സമാധാന ലംഘനമോ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവൃത്തികളോ ഉണ്ടായിട്ടില്ലെന്ന് നേഹ ബോറയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ഒക്ടോബര്‍ 16ന് മണ്ടി ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കസ്റ്റഡിയിലായ നേഹ…
Read More » -
News
തലസ്ഥാന നഗരിയില്‍ ആളിക്കത്തി പ്രതിഷേധം; വെള്ളിയാഴ്ച തിരംഗ മാര്‍ച്ച് പ്രഖ്യാപിച്ച് സിജെപി
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരംഗ മാര്‍ച്ച് പ്രഖ്യാപിച്ച് സിജെപി. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് ദേശീയ പതാകയുമായി എല്ലാവരും എത്തിച്ചേരണമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ പറഞ്ഞു. എക്സ് വീഡിയോയിലൂടെയാണ് ആഹ്വാനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് ജന്തർ മന്തറിലെ ബാരിക്കേഡുകൾ ചാടിക്കടന്ന് പതാക ഉയർത്താൻ ശ്രമിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് സിജെപി നേതാക്കൾ കസ്റ്റഡിയിലായത്. സമരങ്ങൾക്കായി നിശ്ചയിച്ചിരുന്ന ജന്തർ മന്തർ പ്രദേശം അടുത്തിടെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » -
News
കേരളത്തിലെ ജയം അതിശക്തമായ ജനവികാരം യുഡിഎഫിന് അനുകൂലം; സിജെപി ആരോപണം തള്ളി സണ്ണി ജോസഫ്
ഡല്‍ഹിയില്‍ എസ്ഐആറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പ്രതിഷേധം തുടരുന്നതിനിടെ, കേരളത്തിലെ യുഡിഎഫ് വിജയത്തെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍. എല്‍ഡിഎഫ് ഭരണം അവസാനിച്ചത് എസ്ഐആറിനെ തുടര്‍ന്നെന്ന സിജെപി ആരോപണം കോണ്‍ഗ്രസ് തള്ളി. എസ്ഐആറില്‍ ക്രമക്കേടുണ്ടെന്നാണ് കോണ്‍ഗ്രസ് വാദമെങ്കില്‍ മുഖ്യമന്ത്രി വി ഡി സതീശന് രാജിവയ്ക്കണമെന്ന ബിജെപി വാദത്തെയും സണ്ണി ജോസഫ് പരിഹസിച്ചു. അതെന്തൊരു മുടന്തന്‍ ന്യായമാണ്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് അപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുകയല്ലേ. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്ത് നില്ക്കുന്ന ഞങ്ങള്‍ക്ക് എങ്ങനെ ആ സമയം വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താന്‍ പറ്റും. ഞങ്ങള്‍ക്ക് ഭരണത്തിന്റെ…
Read More » -
News
രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി സിജെപി; പ്രതിഷേധം തടയാന്‍ നീക്കങ്ങള്‍ ശക്തമാക്കി പൊലീസ്
ബംഗളൂരുവിലെ പ്രതിഷേധത്തിന് പിന്നാലെ രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. നാളെയാണ് ജന്തര്‍ മന്തര്‍ 2.O തുടങ്ങുക. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യത്തിന് പുറമെ എസ്ഐആര്‍ റദ്ദാക്കണം എന്നത് ഉള്‍പ്പെടെയാണ് സിജെപി മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, പ്രതിഷേധം തടയാന്‍ യോഗങ്ങള്‍ നടത്തുകയാണ് പൊലീസ്. സമരത്തിന് പിന്തുണയുമായി വരുന്നവരെ തടയാനാണ് പൊലീസ് നീക്കം. റസിഡന്റ്സ് അസോസിയേഷനുകള്‍, കോളജുകള്‍, പിജികള്‍ എന്നിവിടങ്ങളില്‍ കയറിയിറങ്ങുകയാണ് പൊലീസ്. ഡല്‍ഹിയില്‍ നിരോധനാജ്ഞയാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്താന്‍ നിയമനടപടി ഉണ്ടാകും. പ്രതിഷേധക്കാര്‍ക്ക് കൂട്ടത്തോടെ ഭക്ഷണം എത്തിക്കരുതെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്കി. ഗുജറാത്ത്…
Read More » -
News
കേരളത്തില്‍ വേരുറപ്പിക്കാന്‍ സിജെപി; ഇന്ന് കൊച്ചിയില്‍ പൊതുസമ്മേളനം
കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇന്നു 4.30ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സിജെപിയുടെ പൊതുസമ്മേളനം കേരളത്തിലേക്കുള്ള സിജെപിയുടെ വരവില്‍ നിര്‍ണായകമാകും. എല്ലാ ജില്ലകളിലും സിജെപി ഘടകങ്ങള്‍ വൈകാതെ നിലവില്‍ വരും. അതതു ജില്ലകളിലെ സാമൂഹിക വിഷയങ്ങളില്‍ ഗൗരവപൂര്‍ണവും ഫലപ്രദവുമായ ഇടപെടലാണു ലക്ഷ്യം. ദക്ഷിണ മേഖലാ ഇന്‍ ചാര്‍ജ് വിജയ് റെഡ്ഡി മല്ലങ്കി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു കേരളത്തിലെ കോഓര്‍ഡിനേറ്റര്‍മാരിലൊരാളായ സനൂപ് ദേവ് അറിയിച്ചു. ഫിറോസ് ഖാന്, ഇഷ മറിയം ഹാരിസ്,…
Read More » -
News
ഡല്‍ഹിയില്‍ നടത്താനിരുന്ന രണ്ടാംഘട്ട പ്രക്ഷോഭം പിന്‍വലിച്ച് സിജെപി; കേസുകൾ റദ്ദാക്കാൻ സുപ്രീം കോടതി അനുമതി
സെപ്റ്റംബര്‍ 5ന് ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് പിന്‍വലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാര്‍ട്ടി സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ പിന്‍വലിക്കുന്നതടക്കമുള്ള ഉറപ്പുകളിന്മേലാണ് നടപടി. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചതായി സിജെപി അറിയിച്ചത്. ഇതിനിടെ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കി.കേന്ദ്ര സർക്കാരിന്റെ ഹർജിയിലാണ് നടപടി. ക്രിമിനൽ പശ്ചാത്തലം ഉള്ള 2873 പേർക്കെതിരായ കേസുകൾ തുടരും. ദില്ലി, മഹാരാഷ്ട്ര,…
Read More » -
News
‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി
കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്രത്തിനെതിരെ അണിനിക്കാന്‍ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്താണ് സിജെപി രംഗത്ത് വന്നത്. അടുത്ത ഘട്ട സമരപരിപാടികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് സിജെപി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ പിന്‍വലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രത്തിന് ഒളിച്ചുകളിയെന്ന് സിജെപി ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. നേരത്തെ സിജെപിക്ക് നല്കിയ ഉറപ്പ് സര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് നിലവില്‍ ഉണ്ടെങ്കില്‍ പോലും കേസുകളില്‍ അന്വേഷണം…
Read More » -
News
പ്രതിഷേധക്കാർക്കെതിരായ FIR പിൻവലിക്കണം ; ‘വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP
സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും. മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു. പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആർ ഇന്ന് തന്നെ പിൻവലിക്കണം. ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. സമരക്കാർക്കെതിരായ എഫ്ഐആറുകളിൽ നടപടി തുടരാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകവും അംഗീകരിക്കാൻ ആകാത്തതെന്നും സിജെപി വ്യക്തമാക്കി. കേസുകൾ പിൻവലിക്കാമെന്ന കേന്ദ്ര സർക്കാർ ഉറപ്പിന് വിരുദ്ധമാണ് കോടതി നടപടി. സുപ്രീം കോടതിയിൽ ഇടക്കാല ഉത്തരവിനെ കേന്ദ്ര സർക്കാർ എതിർത്തില്ല. സമാധാനപരമായി പ്രതിഷേധിച്ചവരെ വേട്ടയാടാൻ കോടതികളെ സർക്കാർ…
Read More » -
News
പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേറ്റേക്കും
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് തന്നെ ചുമതലയേറ്റേക്കും. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും ആദ്യ നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്മെന്റ് നടപടികളും വേഗത്തിലാക്കും. അതേസമയം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റില്‍ മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കർണാടകയിലെ…
Read More » -
News
സിജെപി- കേന്ദ്രസർക്കാർ ചർച്ച ; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം തുടരുമെന്ന് CJP
കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചർച്ച പൂർത്തിയായി. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന് രാജിവയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി വ്യക്തമാക്കി. ധര്‍മേന്ദ്ര പ്രധാന്റെ…
Read More »