Book Release

  • Literature

    മതിയാകുന്നേയില്ല

    മതിയാകുന്നേയില്ല പി.എസ്. ഉണ്ണികൃഷ്‌ണൻ ചില പുസ്‌തകങ്ങൾക്ക് നമ്മളോട് ചിലത് സംസാരിക്കാനുണ്ടാകും. കവലയിലിരുന്ന് കവിതയും ജീവിതവും രാഷ്ട്രീയവും പറഞ്ഞ് പരസ്‌പരം നിറയുമ്പോലൊരു നിറയൽ ആ വായന സാധ്യമാക്കും. അത്തരത്തിൽ ഉള്ളുനിറയ്ക്കുന്ന പുസ്‌തകമാണ് മതിയാകുന്നേയില്ല. സ്നേഹത്താലൊരു തൊടൽ,ആർദ്രമായൊരു സ്‌പർശം, അരുമയായൊരു തലോടൽ ഈ കവിതകളിലൂടെ നമുക്ക് അനുഭവിക്കാനാവും. അനുഭവിക്കാവുന്ന വാക്കുകളും അകം തൊടുന്ന ആശയങ്ങളും കൊണ്ട് ഇതെന്നെ ഞാനറിയാതെ നിറച്ചുവെന്ന് വായനയ്ക്കുശേഷം നിങ്ങൾക്ക് ഉറപ്പിക്കാനാവും തീർച്ച, കവിത തൊട്ടപോൽ മറ്റാരാണ് നമ്മെ തൊട്ടിട്ടുള്ളത്, ഈ കവിതകളുടെ തൊട്ടുതൊട്ടാറ്റിൽ നിങ്ങൾക്ക് മതിയാവുകയേയില്ല…

    Read More »
  • News

    ഉച്ചനീചത്വങ്ങൾക്കെതിരെ അടരാടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് തുറന്നു കാട്ടുന്ന പുസ്തകം – വി.എൻ.വാസവൻ

    ഉച്ചനീചത്വങ്ങൾക്കെതിരെ അടരാടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് തുറന്നു കാട്ടുന്നതാണ്ഡോ.എം.വി.തോമസിൻ്റെ പുസ്തകമെന്ന് മന്ത്രി വി.എൻ.വാസവൻ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ അടരാടുന്നതിൽ മാധ്യമങ്ങൾ എത്ര പങ്ക് വഹിച്ചു എന്ന് ആധികാരികമായി വിശദീകരിക്കുന്നതാണ് ഡോ.എം.വി.തോമസിന്റെ പുസ്തകമെന്ന് സഹകരണ – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. പൊതുവിൽ കുറേ വിവരങ്ങൾ തരിക മാത്രമല്ല അതത് കാലഘട്ടങ്ങളിൽ ജ്ഞാനോത്പാദനരംഗത്തും സാമൂഹികമായും പത്രങ്ങൾ എങ്ങനെ സ്വാധീനിച്ചു എന്നതും ‘അച്ചടിയും പത്രപ്രവർത്തനവും കേരളത്തിൽ’ എന്ന പുസ്തകം വിശദീകരിക്കുന്നുണ്ട്. രചനാവൈഭവത്തിലും ആശയവ്യക്തതയിലും പുസ്തകം മികച്ചുനിൽക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ഡോ.എം.വി.…

    Read More »
Back to top button