binoy viswam
-
News
വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ സംഭവം ; ‘ബിനോയ് വിശ്വം അല്ല ഞാൻ’; സിപിഐയുടെ വിമർശനം തള്ളി മുഖ്യമന്ത്രി
എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സി പി ഐയുടെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തിലെ മാധ്യമ പ്രവർത്തകരുടോ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ‘ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി…
Read More » -
News
അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം; BLOമാരുടെ പ്രതിഷേധം ഇന്ന്
കണ്ണൂർ പയ്യന്നൂരിൽ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ച് പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും ആണ് മാർച്ച്. അതേസമയം അനീഷിന് എസ്ഐആർ ജോലികളുമായി ബന്ധപ്പെട്ട് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് ആണ് കണ്ണൂർ കലക്ടറുടെ വിശദീകരണം. അനീഷിനെ സിപിഎം നേതാക്കൾ ഭീഷണിപ്പെടിത്തിയിരുന്നു എന്ന ആരോപണം ആവർത്തിക്കുകയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ.…
Read More » -
News
വിട്ടുവീഴ്ചയുമായി സിപിഎമ്മും സിപിഐയും, പിഎം ശ്രീയില്‍ സമവായം, തര്‍ക്കം തീര്‍ന്നു
സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ, പിഎം ശ്രീ പദ്ധതിയില്‍ സമവായ സാധ്യത തെളിഞ്ഞു. സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. പിഎം ശ്രീ പദ്ധതിയുടെ പല മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും കേരളത്തിന് അംഗീകരിക്കാനാകില്ല. അതില്‍ ഇളവു വേണം. എങ്കില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകൂ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കത്തയക്കാനാണ് തീരുമാനമായിട്ടുള്ളത്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഉപസമിതി രൂപീകരിക്കും. നവംബര്‍ രണ്ടാം തീയതി ( ഞായറാഴ്ച ) ഇടതുമുന്നണി യോഗം ചേരാനും ധാരണയായിട്ടുണ്ട്. ഈ യോഗത്തില്‍ പദ്ധതിയില്‍…
Read More » -
News
ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി; തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേന
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന സമ്മേളനത്തില്‍ ഐക്യകണ്‌ഠേനയാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആദ്യമായാണ് സംസ്ഥാന സമ്മേളനം ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് 2023 ഡിസംബറിലാണ് ബിനോയ് വിശ്വം സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. മുൻ എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥൻ, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബർ 25ന് വൈക്കത്താണ് ബിനോയിയുടെ ജനനം. ബിഎ, എൽഎൽബി ബിരുദധാരിയാണ്. എഐഎസ്എഫിലൂടെയാണ്…
Read More » -
News
‘ഗവർണർ ഗോശാലകൾ നിർമിക്കേണ്ടത് യോഗിയുടെ യുപിയിൽ’; വിമർശിച്ച് ബിനോയ് വിശ്വം
കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും, പശുക്കൾക്കായി ഗോശാലകളും നിർമിക്കണം എന്ന പരാമർശത്തിനെതിരെ സിപിഐ. ഗവർണർ ഗോശാലകൾ നിർമിക്കേണ്ടത് യോഗിയുടെ യുപിയിൽ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗോമാതാക്കൾ അലഞ്ഞ് തിരിയുന്നത് ഉത്തർപ്രദേശിലാണ്. ഗവർണർ യഥാർത്ഥ ഇന്ത്യൻ പാരമ്പര്യം ഇനിയും മനസ്സിലാക്കേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. സനാതന ധർമ്മം വരും തലമുറയെ പഠിപ്പിക്കണമെന്നും കശ്മീർ മുതൽ കന്യാകുമാരി വരെയുള്ളവർ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നുണ്ടെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞിരുന്നു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഗവർണറുടെ പരാമർശം.…
Read More »