bharathamba
-
News
‘ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗം, ജാതിക്കും രാഷ്ട്രീയത്തിനും അതീതം’; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി
ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെക്കുന്നതില്‍ വിയോജിപ്പറിയിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടി കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമാണതെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതായിരുന്നുവെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌ക്കരണം പ്രോട്ടോക്കോള്‍ ലംഘനമെന്നും അദ്ദേഹം പറഞ്ഞു. കാവിക്കൊടിയേന്തിയ ഭാരതാംബ പോലുളള…
Read More » -
News
‘പിണറായിസം എന്നാല്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടായിസം’, ഭാരതാംബ വിവാദം അനാവശ്യം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
വികസനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ( George Kurian ). കേരളത്തില്‍ ഒരു ദേശീയപാത ഉണ്ടാകുന്നതിന് നരേന്ദ്രമോദി അധികാരത്തില്‍ വരേണ്ടിവന്നു. ദേശീയപാത നിര്‍മാണത്തിലെ വീഴ്ചകള്‍ സ്വാഭാവികമാണ്. അത് പരിഹരിക്കും. ദേശീയപാതയുടെ ക്രെഡിറ്റ് ആര്‍ക്കെന്ന് പണി പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാകും. മറ്റ് സംസ്ഥാനങ്ങള്‍ പോലെ കേരളം വികസിച്ചില്ല എന്ന കാര്യത്തിന്‍ ഇടതു- വലതു മുന്നണികള്‍ ജനങ്ങളോട് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഒരു പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിന് ശേഷമാണ് അതിന്റെ ക്രെഡിറ്റിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നത്. കേരളം വികസിക്കണമെങ്കില്‍ ബിജെപി വിജയിക്കണം.…
Read More »