ATTUKAL PONGALA
-
News
പൊങ്കാല വിജയമെന്ന് മന്ത്രി തന്നെ സമ്മതിച്ചല്ലോ ; മന്ത്രി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ഡെപ്യൂട്ടി മേയർ
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്. മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടാണ് ആശാനാഥ് പങ്കുവെച്ചത്. ആറ്റുകാൽ പൊങ്കാല വൻ വിജയമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചു. എന്നിട്ടും എന്തേ ചില സോഷ്യൽ മീഡിയ സഹോദരങ്ങൾക്ക് അത് മനസിലാവാത്തത് കൊണ്ടാണോ എന്തോ എന്നാണ് ആശ കുറിച്ചത്. അതേസമയം, ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിച്ച് ഭവന പദ്ധതിക്കായി ഉപയോഗിക്കുന്നതിൽ പ്രതികരണവുമായി മേയർ വി വി രാജേഷും രംഗത്ത്…
Read More » -
News
ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല
ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. അനന്തപുരി യാഗശാലയായി മാറാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. രാവിലെ 9.45 ന് ക്ഷേത്രത്തിൽ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടക്കും. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും.…
Read More » -
News
ആറ്റുകാൽ പൊങ്കാല: ഗ്രഹണം പ്രമാണിച്ച് ദർശനത്തിന് നിയന്ത്രണം; വൈകിട്ട് 3 മുതൽ നട അടയ്ക്കും
തിരുവനന്തപുരം നഗരത്തെ ഭക്തിസാന്ദ്രമാക്കാൻ ഒരുങ്ങി സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന മാർച്ച് 3 ചൊവ്വാഴ്ചയാണ് ലോകപ്രശസ്തമായ ഈ ചടങ്ങുകൾ നടക്കുന്നത്. ഉത്സവത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 9:15-ന് ശുദ്ധ പുണ്യാഹത്തോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ നഗരമെങ്ങും ലക്ഷക്കണക്കിന് അടുപ്പുകളിൽ പൊങ്കാല കലങ്ങൾ നിരക്കും. ഉച്ചയ്ക്ക് 2:15-നാണ് ഭക്തർ കാത്തിരിക്കുന്ന പൊങ്കാല…
Read More »