Arrest
-
News
സാമ്പത്തിക തട്ടിപ്പ് കേസ്; ബിഎൽഎം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം
സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം. ഇതിനായി ക്രൈം ബ്രാഞ്ച് ഉടൻ കോടതിയിൽ ഹർജി നൽകും. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഇന്നലെ ആർ പ്രേംകുമാറിനെ വിട്ടയിച്ചത്. തട്ടിപ്പിന്റെ വ്യാപ്തിയും കസ്റ്റഡി ആവശ്യവും വ്യക്തമാക്കി വീണ്ടും കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. അതേ സമയം ഇടുക്കി സ്വദേശിയുടെ പരാതിയിൽ…
Read More » -
News
പരീക്ഷാ ക്രമക്കേട്: പി എസ് സി അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പി എസ് സി അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ. എറണാകുളത്ത് നിന്ന് ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. കേസിൽ ആദ്യ അറസ്റ്റിന് പിന്നാലെ ഹരി ഒളിവിൽ പോയിരുന്നു. ആസൂത്രണ ബോർഡ് പരീക്ഷ മൂല്യനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ടാമത്തെ ആളായിരുന്നു ആർ ഹരി. ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. നേരത്തെ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അറസ്റ്റിലായിരുന്നു. എഴുത്ത് പരീക്ഷയിൽ കുറഞ്ഞ മാർക്ക് കിട്ടിയ ഉദ്യോഗാർഥിയെ ഒന്നാം റാങ്കിലെത്തിക്കാനായിട്ട് മൂല്യനിർണയത്തിൽ അട്ടിമറി നടത്തിയത് ആർ…
Read More » -
News
ഓസ്ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ട് സ്ത്രീകളിൽനിന്ന് 21 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ
ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ. തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ്(49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ സഫ്ന(32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവർ നൽകിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇരുവരിൽനിന്ന് 21 ലക്ഷംരൂപ ഷഫീഖും സഫ്നയും തട്ടിയെടുത്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു വിഴിഞ്ഞംസ്വദേശികൾ സംഘത്തിന് പണം നൽകിയത്. തുടർന്ന്…
Read More » -
News
കായംകുളത്തെ എസ്എഫ്ഐ-കെഎസ്യു സംഘർഷം: 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, 50 ലേറെ പ്രവർത്തകർക്കെതിരെ കേസ്
ആലപ്പുഴ കായംകുളത്തെ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ്. എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടയായിരുന്നു സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്എഫ്ഐ -കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.
Read More » -
News
കറിയുടെ പേരിൽ തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
ഭക്ഷണത്തെപ്പറ്റിയുണ്ടായ തർക്കത്തെ തുടർന്ന് വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തിനുള്ള കറിയുടെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്. ലഹരി വിറ്റ് വരുൺദേവ് ശേഖരിച്ച പണമെല്ലാം എവിടെ പൂഴ്ത്തി?; സാമ്പത്തിക മേൽനോട്ടം കോട്ടയത്തെ യുവനേതാവിന്സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി വഴക്കിടുമായിരുന്നു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് ലഭിക്കുന്ന വിവരം.…
Read More » -
News
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും
ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. അനിലിനെ വിരലടയാളം എടുക്കാൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്തിക്കും. അതേസമയം, പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ചേന്തി അനി പ്രതികരിച്ചു. അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.…
Read More » -
News
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും
ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. അനിലിനെ വിരലടയാളം എടുക്കാൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്തിക്കും. അതേസമയം, പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ചേന്തി അനി പ്രതികരിച്ചു. അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.…
Read More » -
News
അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് കണ്ണൂരിൽ നിന്ന്
പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. കസ്റ്റഡിയിലും പരിഹാസം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ എന്ന് ചോദ്യം. കഴിഞ്ഞ മൂന്ന് ദിവസമായി അർജുൻ ആയങ്കിയ്ക്കായി പൊലീസ്…
Read More » -
News
വധശ്രമക്കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ, പൊലീസിനെ വളഞ്ഞ് അനുയായികൾ
വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അറസ്റ്റിൽ. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് പിടിയിലായത്. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സംഘർഷത്തെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ആകാശത്തേക്ക് വെടിയുതിർത്താണ് അനുയായികളെ പിന്തിരിപ്പിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് എത്തി സുഗതനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘത്തെ സുഗതന്റെ അനുയായികൾ വളഞ്ഞു. എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് പ്രതിയുമായി പുറത്തുകടക്കാൻ കഴിയാത്തവിധം പ്രതിരോധമാണ് അനുയായികൾ തീർത്തത്. ഇതേത്തുടർന്ന് ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക്…
Read More » -
News
മാസപ്പടി കേസ് ; കരുതലോടെ നീങ്ങാൻ ഇഡി, വീണയെ വിളിപ്പിക്കും മുമ്പ് പരമാവധി തെളിവ് ശേഖരിക്കും
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സമൻസ് നൽകി വീണ തൈക്കണ്ടിയേയും സിഎംആർഎൽ എംഡി ശശിധരൻ കര്ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്ത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ് എഫ് ഐഒയിൽ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികൾക്കോ തടസ്സമില്ലെങ്കിലും തെളിവുകൾ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ…
Read More »