accident
-
News
മരിച്ച മലയാളികളിൽ 18 മാസം പ്രായമായ കുഞ്ഞും ; കെനിയയിൽ ദുരന്തമായി മാറി വിനോദ യാത്ര
കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളില്‍ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസ് പ്രായമുള്ള കുട്ടിയും. മരിച്ചവരുടെ സ്ഥലവും പേരും വയസും പുറത്ത് വിട്ടിട്ടുണ്ട്. പാലക്കാട് നിന്നുള്ള റിയ ആന്‍ (41), ടൈറ റോഡ്രിഗ്സ് (8), തൃശൂരില്‍ നിന്നുള്ള ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന് മുഹമ്മദ് (18 മാസം), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് മലയാളികളടക്കം ആറ്…
Read More » -
News
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം റെയിൽവേ പാലത്തിന് താഴെയാണ് സംഭവം നടന്നത്. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവായത്. മരം വീഴുന്നത് കണ്ട് ട്രെയിനിന്റെ വേഗം കുറച്ച് സമയോചിത ഇടപെടലാണ് ലോക്കോ പൈലറ്റ് നടത്തിയത്. ജാം നഗർ- തിരുനെല്ലി എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടു.മരം പൂർണ്ണമായി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ സമീപ പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള മഴയും കാറ്റും രൂപപ്പെട്ടിരുന്നു.
Read More » -
News
ആലപ്പുഴയിൽ കാറും KSRTC ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരി മരിച്ചു. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേർക്ക് പരിക്കേറ്റു. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ എല്ലാവരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന കാറിനെയും പിക്കപ്പ് വാനിനെയും വന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ ഇടത് ഭാഗം പൂർണമായി തകർന്നു. ഈ ഭാഗത്ത് ഇരുന്ന സ്ത്രീയാണ് മരിച്ചത്. കാർ…
Read More » -
News
സൈഡ് നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി വാഹനമോടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ, ദാരുണാന്ത്യം
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. തുറവൂര്‍ സ്വദേശി ജിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു കിലോമീറ്ററോളം ബോണറ്റിൽ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ. എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. തുറവൂര്‍ സ്വദേശി ജിജോയെ ഒരു കിലോമീറ്ററോളം ആണ് ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചത്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം. ഇന്നലെ രാത്രി 11…
Read More » -
News
നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 15 വയസ്സുകാരി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
തൊടുപുഴ നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 15 വയസ്സുകാരി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിൽനിന്നു തെറിച്ചുവീണ 15 വയസ്സുകാരി അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം അറിഞ്ഞ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Read More » -
News
ആന്ധ്രാപ്രദേശിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം; മരണം എട്ടായി
ആന്ധ്രാപ്രദേശിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. രണ്ട് സ്ത്രീകളടക്കം എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഏഴ് പേര്‍ക്ക് പരിക്ക്. അപകടം നടക്കുമ്പോള്‍ 15 പേരായിരുന്നു പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായിരുന്നത്. കോട്ടവുരത്ലയിലെ പടക്ക നിര്‍മാണശാലയില്‍ 12 മണിയോടെയായിരുന്നു അപകടം. പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസും അഗ്നിശമന സേനാ ഉദ്യോഗസ്ഥരുമാണ് അപകട സ്ഥലത്ത് നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ജില്ലാ കളക്ടര്‍ വിജയ കൃഷ്ണന് നിര്‍ദ്ദേശം നല്കി.…
Read More »