Cultural ActivitiesUncategorized

പൊയ്‌പ്പോയ കാലം തേടി … റീ-യൂണിയൻ .

പോയ് പോയ കാലം തേടി… അവർ വീണ്ടും ഒത്തുകൂടി.
ഓർമ്മകളുടെ തോണി തുഴഞ്ഞ് സൗഹൃദങ്ങൾ പുനർജീവിപ്പിച്ച് അവർ വീണ്ടും ഒന്നായി ഒഴുകി… അതും നീണ്ട 30 വർഷങ്ങൾക്ക് ശേഷം….

കന്യാകുളങ്ങര gvt. BHS – 1995- 96 അദ്ധ്യായനവർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വീണ്ടും ഒത്തുകൂടി… ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 50 ഓളം പേർ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥി സംഗമം ഹൃദയസ്പർശിയായ ഒന്നായിരുന്നു…

പഴയ സൗഹൃദങ്ങൾ വീണ്ടെടുക്കുകയും പഴയ സുഹൃത്തുക്കൾ അവരുടെ സ്കൂൾ ദിനങ്ങൾ ഓർത്തെടുക്കുകയും തനത് ജീവിത കഥകൾ പങ്കുവയ്ക്കുകയും നിലവിലെ ജീവിത സാഹചര്യങ്ങളെ കുറിച്ച് പരസ്പരം അറിയുകയും ചെയ്തതോടെ ഗൃഹാതുരത്വം, ചിരി, കണ്ണുനീർ എന്നിവയാൽ പുന സമാഗമം പുതുമകൾ നിറഞ്ഞതായി.

നിരവധിപേർ സ്കൂളിനോടും അവരുടെ അധ്യാപകരോടും അവരുടെ ജീവിതം രൂപപ്പെടുത്തിയതിന് നന്ദി അറിയിച്ച ചടങ്ങിൽ ടീച്ചർമാർക്ക് സമ്മാനങ്ങളും മൊമെന്റോകളും കൈമാറി അവരെ ആദരിക്കുകയും ചെയ്തു. ചിലർ അവരുടെ സ്കൂൾ കാലത്തെ പാട്ടുകളും നൃത്തങ്ങളും … വികൃതികളും ബാക്ക് ബെഞ്ചിന്റെ സവിശേഷതകളും പുനര അവതരിപ്പിച്ചത് ഹൃദ്യമായിരുന്നു…

പൂർവ്വ വിദ്യാർത്ഥിയായ ഉമേഷ് തേക്കട അധ്യക്ഷനായ ചടങ്ങിൽ സിയാദ് കരീം സ്വാഗതം ആശംസിച്ചു.
ചന്ദ്രിക ടീച്ചർ, ഷീലാ റാണി ടീച്ചർ,സൈനാവതി ടീച്ചർ എന്നിവരെ പ്രത്യേകം ആദരിച്ച ചടങ്ങിൽ അരുൺലാൽ നന്ദി രേഖപ്പെടുത്തി.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന, കേരള പ്രൊഫഷണൽ നാടക രചയിതാവും സ്റ്റേറ്റ് അവാർഡ് ജേതാവുമായ മുഹാദ് വെമ്പായത്തെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ അജിത്‌ലാൽ, ശങ്കർ ദേവഗിരി, നവാസ് ഹംസ , മനോജ് കുമാർ എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു.

ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിൻ്റെയും ഹൃദയസ്പർശിയായ ആഘോഷമായിരുന്നു പുന സമാഗമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button