
ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് ( ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും. ഓഗസ്റ്റിലെ റേഷൻ വിതരണവും സ്പെഷൽ അരിയുടെ വിതരണവും ഇന്നു പൂർത്തിയാകും. ഓഗസ്റ്റിലെ റേഷൻ ഇനിയും വാങ്ങാത്തവർ ഇന്നു തന്നെ വാങ്ങേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ ഒന്നിന് (തിങ്കൾ) റേഷൻകടകൾക്ക് അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസിൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും.
സെപ്റ്റംബർ 2 ( ചൊവ്വാഴ്ച) മുതൽ ആ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4 ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. മഞ്ഞ (എഎവൈ ) കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ നാലുവരെ വാങ്ങാം.