KeralaNews

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാൽസംഗ കേസ്; മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. പരാതിക്കാരിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും അതിനാൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

പ്രതിക്ക് ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും സമാനമായ രീതിയിൽ മറ്റ് പെൺകുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്. നേമം പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ നേരത്തെ സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

പരാതിക്കാരിയുടെ നഗ്നദൃശ്യങ്ങൾ പ്രതിയുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടും മൂന്നും കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആദ്യ കേസിലെ ഇന്നത്തെ വിധി രാഹുലിന് നിയമപരമായി ഏറെ നിർണ്ണായകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button