പ്രൊഫ എസ്. ഗുപ്തൻ നായർക്കും , കിഴക്കേമഠം ഗോവിന്ദൻ നായർക്കും മരണാനന്തര ആദരം സമർപ്പിച്ചു.

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിട്ടേജ് സംഘടിപ്പിക്കുന്ന
രണ്ടാം കേരള പൈതൃക കോൺഗ്രസ് – 2026 ന് മുന്നോടിയായി മഹത് വ്യക്തികളെ ആദരിക്കുന്ന ചടങ്ങുകളുടെ ഭാഗമായി പ്രൊഫ എസ്. ഗുപ്തൻ നായർക്കും അദ്ദേഹത്തിന്റെ ഗൃഹസ്ഥശിഷ്യനായ കിഴക്കേമഠം ഗോവിന്ദൻ നായർക്കും മരണാനന്തര ആദരം സമർപ്പിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ
മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ. ടി.കെ.എ നായരിൽ നിന്നും പ്രൊഫസർ എസ് ഗുപ്തൻനായർക്കു വേണ്ടി മകൻ ഡോ. എം.ജി ശശിഭൂഷൺ ആദരം ഏറ്റുവാങ്ങി. കിഴക്കേമഠം ഗോവിന്ദൻ നായർക്കുള്ള ബഹുമതി മകനും ചിത്രകാരനുമായ പ്രതാപൻ കിഴക്കേമഠം സ്വീകരിച്ചു. തണൽക്കൂട്ടം പ്രസിഡന്റ് സംഗീത് കോയിക്കൽ അധ്യക്ഷനായ ചടങ്ങിൽ ശംഭു മോഹൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ
ഡോ ടി.പി. ശങ്കരൻകുട്ടിനായർ ,ഡോ എസ്.രാജശേഖരൻ നായർ ,
ജേർണലിസ്റ് വിനു എബ്രഹാം ,ശങ്കർ ദേവഗിരി , ആർ ശശി ശേഖർ , ശ്രീമതി ഗീതാ മധു , ശ്രീമതി അംബികാദേവി , ശ്രീ അനിൽ നെടുങ്കോട് എന്നിവർ സംസാരിച്ചു. നോവലിസ്റ്റ് ജീൻ പോൾ നന്ദി രേഖപ്പെടുത്തി.