KeralaNews

നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് പ്രിയങ്കയും; ഏപ്രിൽ 2 ന് പാലക്കാട് എത്തും

യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും കളത്തിൽ ഇറങ്ങും. ഏപ്രിൽ 2 ന് പ്രചാരണത്തിനായി പ്രിയങ്ക പാലക്കാട്‌ എത്തും. കോട്ട മൈതാനത്തിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കേരളത്തിലെ താരപ്രചാരകരിൽ ഒരാളായ പ്രിയങ്ക കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻ‌തൂക്കം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

നാളെയാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പത്തനംതിട്ട ജില്ലയിൽ എത്തുന്നത്. നേരത്തെ സോണിയാഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് രാഹുൽ ഗാന്ധിയുടെ കോഴിക്കോട് സന്ദർശനം മാറ്റിവെച്ചിരുന്നു. അടൂർ – ആറന്മുള നിയോജകമണ്ഡലങ്ങളിൽ രാഹുലിന്റെ റോഡ്ഷോയും ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button