palakkad
-
News
റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും
പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും എന്ന് റിപ്പോര്‍ട്ട്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ മന്ത്രിയെ നേരിട്ട് ബോധിപ്പിക്കാനാണ് തീരുമാനം. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും യുഡിഎഫ് എംപിമാര്‍ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിക്കാനാണ് നീക്കം. ആവശ്യങ്ങള്‍ നടപ്പിലായില്ല എങ്കില്‍ ഡല്‍ഹി റെയില്‍ ഭവന് മുന്നില്‍ പ്രതിഷേധം ഉടനെ ആരംഭിക്കാനുമാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം. പാലക്കാട് ഡിവിഷന്‍ വിഭജിച്ചതിലെ ആശങ്ക അറിയിക്കുന്നതോടൊപ്പം തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കാനുള്ള…
Read More » -
News
‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി
പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗളൂരുവിലെ മൈസൂരുമായി ചേർക്കുന്നതിലെ യുഡിഎഫ് പ്രതിഷേധത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. യുഡിഎഫ് എംപിമാർ പാലക്കാട് ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കാൻ പോവുകയാണെന്ന് അറിഞ്ഞു. സുഹൃത്തുക്കളെ, പ്രതിഷേധിക്കേണ്ടത് ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിലാണെന്ന് എംപി ഫേസ്ബുക്കിൽ കുറിച്ചു. അതും കേരള സർക്കാരിന്റെ അഭിമുഖ്യത്തിൽ നമ്മൾ എല്ലാവരും ഒന്നിച്ചാണ് പ്രതിഷേധിക്കേണ്ടത്. അല്ലാതെ പാലക്കാട് പ്രതിഷേധിച്ചാൽ ഡിവിഷൻ വെട്ടിമുറിച്ച യഥാർത്ഥ പ്രതികളും ഉത്തരവാദപ്പെട്ടവരും അത് എങ്ങനെ അറിയാനാണ്? പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കപ്പെടുമ്പോൾ തകരുന്നത് കേരളത്തിന്‍റെ റെയിൽവേ സ്വപ്നങ്ങളാണ്. അതുകൊണ്ട് കേരള സർക്കാർ…
Read More » -
News
നെന്മാറ ഇരട്ടകൊലകേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി.പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെ(56)യും മാതാവ് ലക്ഷ്മി(75)യെയും വെട്ടി കൊലപ്പെടുത്തിയ കേസിലാണ് പ്രതി…
Read More » -
News
ന്യൂസിലാൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് കോങ്ങാടിൽ രണ്ട് പേർ പിടിയിൽ
വിസാ തട്ടിപ്പ് കേസിൽ പാലക്കാട് കോങ്ങാട് രണ്ട് പേർ പിടിയിൽ. മുണ്ടൂർ സ്വദേശികളായ അഭിലാഷ്, അനൂപ് എന്നിവരാണ് പിടിയിലായത്. ന്യൂസിലാൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത പ്രതികൾ 350-ലധികം പേരിൽ നിന്നാണ് പണം തട്ടിയത്. 13,000 രൂപ വീതമാണ് ഇരകളിൽ നിന്ന് ഇവർ തട്ടിയതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
Read More » -
News
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് കരിമ്പുഴ സ്വദേശി മരിച്ചു; ഒരാഴ്ചക്കിടെ ഡെങ്കി ബാധിച്ച് മൂന്നാമത്തെ മരണം
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞദിവസം കരിമ്പുഴയിൽ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂൺ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് രണ്ടുപേരാണ്. ജില്ലയിൽ നിലവിൽ ഡെങ്കിപ്പനി ബാധിച്ച ഈ മാസം ചികിത്സ തേടിയത് 543 പേരാണ്. മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ…
Read More » -
News
നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി
നിപയ്ക്ക് പിന്നാലെ കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ടും ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം. പാലക്കാട് കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ടാണ് പുതിയ ആശയക്കുഴപ്പം രൂപപ്പെട്ടിരിക്കുന്നത്. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ആരോഗ്യമന്ത്രി കെ മുരളീധരന്‍റെ ഓഫീസ് അറിയിക്കുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് നേരിട്ട് സംസാരിച്ചപ്പോളും മന്ത്രി ഇതേ കാര്യം ആവർത്തിക്കുകയും ചെയ്തു. എന്നാൽ പാലക്കാട്ട് കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയം മാത്രമാണുള്ളതെന്നും വ്യക്തമാക്കി പാലക്കാട് ഡി എം ഒ രംഗത്തെത്തിയതോടെയാണ് വൻ ആശയക്കുഴപ്പമുണ്ടായത്. ഡി എം ഒയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ കോളറ…
Read More » -
News
പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മറ്റി അംഗം അബ്‌ദുൽ ഷുക്കൂർ പാർട്ടി വിട്ടു
തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്‌ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുൽ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം, അബ്‌ദുൽ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം. മുമ്പ് പാലക്കാട്…
Read More » -
News
പാലക്കാട് ഒറ്റപ്പാലത്തും ലക്കിടിയിലും രണ്ട് പേർക്ക് സൂര്യാതപമേറ്റു
പാലക്കാട് രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതാപമേറ്റത്. ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യതപമേറ്റത്. ഇടുക്കി കട്ടപ്പനയിലും ഒരാൾക്ക് സൂര്യതാപമേറ്റു. 20 ഏക്കർ സ്വദേശി താഴത്തുവീട്ടിൽ അജീഷിനാണ് പൊള്ളലേറ്റത് . തടിപ്പണി ചെയ്യുന്നതിനിടെയാണ് സംഭവം . അജീഷ് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേര്‍ട്ടാണ്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും പകല്‍…
Read More » -
News
സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ; 12 ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇന്ന് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി വരെ രേഖപ്പടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.…
Read More » -
News
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്:12 ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും രേഖപ്പെടുത്തുമെന്നാണ് പ്രവചനം. സാധാരണയെക്കാള്‍ 2 മുതല്‍ 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഉയര്‍ന്ന താപനിലയും…
Read More »