KeralaNews

കേരളത്തിന് ഇനി പുതിയ ​ഗവ‍‍ർണർ ; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സിക്കിം ഗവര്‍ണറായ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായും നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ തമിഴ്‌നാട് ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു. ബ്രിജ് റാം മോഹന്‍ ഒഡീഷ ഗവര്‍ണറാകും. ഡോ, സുധ യാദവിനെ കര്‍ണാടക ഗവര്‍ണറായും സിക്കിം ഗവര്‍ണറായി ദുഷ്യന്ത് ഗൗതമിനെ നിയമിച്ചു.

രാജസ്ഥാന്‍ സ്വദേശിയായ ഓം പ്രകാശ് ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. ​മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓപി മാഥുർ. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്.

2025 ജനുവരി രണ്ടിനാണ് രാജേന്ദ്ര അര്‍ലേക്കര്‍ കേരള ഗവര്‍ണറായി അധികാരമേറ്റത്. കേരള ഗവര്‍ണറായിരുന്ന ആരിഫ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കിയതോടെയാണ് ബിഹാര്‍ ഗവര്‍ണറായ അര്‍ലേക്കറെ കേരള ഗവര്‍ണറായി നിയമിച്ചത്. ഭാരതാംബ ചിത്രത്തെ ചൊല്ലിയും വന്ദേമാതരത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പലപ്പോഴായി കൊമ്പുകോര്‍ത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button