
പൊതുപ്രവർത്തനത്തിലൂടെ ക്ലീൻ ആയുള്ള ഇമേജ് നിലനിർത്തുന്ന വ്യക്തിയാണ് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് എന്നും അദ്ദേഹത്തിന് ആരുടെ മുന്നിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.എം സ്വരാജ് സ്ഥാനാർത്ഥിയായപ്പോൾ കേരളമാകെ വലിയ ആവേശത്തിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വരാജിനെ സ്വീകരിക്കാൻ എല്‍ഡിഎഫുകാര്‍ മാത്രമല്ല എല്ലാവരും എത്തി. സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചു ഒരു പ്രത്യേക വികാരത്തോടെയാണ് അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വം നാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ വിജയപ്രതീക്ഷയോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അതിന് കാരണം ജനങ്ങൾ നൽകുന്ന പിന്തുണ തന്നെയാണന്നും അദ്ദേഹം വ്യക്തമാക്കി.
“എന്തിനാണ് ജനങ്ങൾ എല്‍ഡിഎഫിന് ഈ പിന്തുണ നൽകുന്നത്? എല്‍ഡിഎഫ് കാര്യങ്ങൾ കൃത്യമായി നിർവഹിക്കുന്നു എന്നത് ജനങ്ങൾക്കറിയാം. വാഗ്ദാനങ്ങൾ നൽകി മറക്കുന്ന രീതി എല്‍ഡിഎഫിനില്ല. ഇത് അനുഭവത്തിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു”- അദ്ദേഹം പറഞ്ഞു.
നാടിനും ജനങ്ങൾക്കും ദ്രോഹം വരുത്തുന്ന എല്ലാറ്റിനും എതിരെ സർക്കാർ കർശന നിലപാട് സ്വീകരിക്കുന്നു. കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര് ലഭിച്ചുജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കാനാണ് എൽഡിഎഫ് ശ്രമിച്ചിട്ടുള്ളത്. അത് ജനങ്ങളോടുള പ്രതിബദ്ധത മൂലമാണെന്നും എല്‍ഡിഎഫിനല്ലാതെ വേറെ ഏതെങ്കിലും മുന്നണിക്ക് ഇത് പറ്റുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.