cm pinarayi vijayan
-
News
സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നുവെന്ന് മുഖ്യമന്ത്രി
വികസന കുതിപ്പിലേക്ക് എത്താവുന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വികസനത്തോടൊപ്പം നീങ്ങാൻ ഓരോ നാടിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്. പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു. അത് മനസിലാക്കിയവരാണ് നിങ്ങൾ. അത് പരിമിതിയായി കാണാതെ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുത്തു. വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്. യഥാർത്ഥ വസ്തുതകൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
News
കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കലാശക്കൊട്ടിന് നാലുദിവസം മാത്രം ശേഷിക്കെ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. ബിജെപി ക്യാംപിന് ആത്മവിശ്വാസം പകര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. നരേന്ദ്ര മോദി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെ ഒന്നര കിലോമീറ്റര്‍ ദൂരം നടത്തുന്ന റോഡ്‌ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന…
Read More » -
News
‘ക്യാപ്റ്റൻ കണ്ണൂരിൽ ഇറങ്ങുന്നു’; പിണറായി വിജയന്റെ റോഡ് ഷോ ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്നും പിണറായി വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ നടക്കുക. ടി കെ ഗോവിന്ദന്റെ മരുമകൾ ടി കെ സുലേഖ പ്രകടനത്തിന്റെ മുൻനിരയിലുണ്ടാകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സുലേഖ. അതിനിടെ, ധർമ്മടം നിയമസഭാ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാർടി തന്നെ ഏൽപ്പിച്ചിരിക്കുകയാണ്. ജനിച്ചു വളർന്ന നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ…
Read More » -
News
ഇസ്രയേൽ – ഇറാൻ സംഘർഷം: അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നത് ഭ്രാന്തമായ നടപടികളിലേക്ക്: മുഖ്യമന്ത്രി
ഇസ്രയേൽ – ഇറാൻ സംഘർഷത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നത് ഭ്രാന്തമായ നടപടികളിലേക്കാണെന്നും രാഷ്ട്രത്തിൻ്റെ പരമാധികാരിയെ കൊല ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയിലായിരുന്നു ആക്രമണത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചത്. ലോകം വല്ലാത്ത നടുക്കത്തിലാണ്. നാട്ടിലെ തെമ്മാടികൾ സ്വീകരിക്കുന്നത് നില ചില തെമ്മാടി രാഷ്ടങ്ങൾ സ്വീകരിക്കുന്നു. തെമ്മാടി രാഷ്ട്രങ്ങൾക്ക് അമേരിക്കയാണ് നേതൃത്വം നൽകുന്നത്. ഭ്രാന്തമായ നടപടികളിലേക്കാണ് അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഇറാനെതിരെ ആക്രമണം നടത്താനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. രാഷ്ട്രത്തിൻ്റെ പരമാധികാരിയെ…
Read More » -
News
‘വയനാട് ടൗണ്‍ഷിപ്പ് നാടിൻ്റെ ഒരുമയുടെ പ്രതീകം’, ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിൻ്റെ ഐക്യവും ഒരുമയും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായത്. ഒരുമിച്ച് കഴിയണമെന്ന ദുരന്തബാധിതരുടെ ആഗ്രഹത്തിനൊപ്പമാണ് സർക്കാർ നിന്നത്. കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൗരൻമാർ വരെ സഹായിക്കാൻ സന്നദ്ധരായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേളയിൽ സന്തോഷത്തോടൊപ്പം തന്നെ മൺമറഞ്ഞ് പോയവരെ ഓർത്തുള്ള സങ്കടവമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയാണ്. അടുത്ത മഴക്കാലത്തിന് മുൻപ്…
Read More » -
Kerala
‘സർവ മേഖലയിലെ ജനങ്ങള്‍ക്കും പരിഗണന നല്‍കി, ജനകീയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്’: മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷമായി പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2022ലെ 14-ാം പഞ്ചവത്സര പദ്ധതിയിലാണ് ഈ ലക്ഷ്യം നാം നിർവ്വചിച്ചത്. ഇത്തരത്തിലുള്ള മധ്യവരുമാന സമൂഹം രണ്ടു കാലിലാണ് നിൽക്കേണ്ടത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിർദ്ദേശക തത്വങ്ങൾക്കനുസൃതമായി ജനങ്ങൾക്കുവേണ്ടിയുള്ള ക്ഷേമ രാഷ്ട്രം നിർമ്മിക്കുക എന്നതാണ് അതിലൊന്നാമത്തേതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികവളർച്ച…
Read More » -
News
കേന്ദ്രത്തിന്റെ ‘സാമ്പത്തിക ഉപരോധം’; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫിന്റെ സത്യാഗ്രഹ സമരം ഇന്ന്
കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി. സംസ്ഥാനത്തിന് എതിരെ കേന്ദ്രം തുടരുന്ന നിഷേധാത്മക നിലപാടിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരം ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരത്തിൽ മന്ത്രിമാർ, എംഎൽഎമാർ എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസത്തേക്ക് സംസ്ഥാനത്തിന് ലഭിക്കേണ്ട 12,000 കോടി രൂപയുടെ വായ്പാനുമതിയിൽ 5,900 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരുപറഞ്ഞ്, ഈ വർഷം മാത്രം സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ…
Read More » -
News
‘മിഷൻ 110’; ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ 50 ദിവസം നീണ്ട കർമ്മ പദ്ധതിയുമായി എല്‍ഡിഎഫ്
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയത്തോടെ തുടര്‍ഭരണം ഉറപ്പിക്കാന്‍ എല്‍ഡിഎഫ്. 110 സീറ്റുകളില്‍ വിജയം നേടാനാകുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വയ്ക്കുന്നത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വലിയ വിജയത്തിനായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി മന്ത്രിമാരോട് നിർദേശിച്ചു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ വിശാലമായ പദ്ധതിയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. എല്ലാ…
Read More » -
News
നിയമസഭാ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ധർമ്മടത്ത് വീണ്ടും മത്സരിക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ ഒഴിവാക്കാൻ സിപിഐഎം ആലോചന. എംഎൽഎമാർക്ക് രണ്ടു തവണ, മന്ത്രിമാർക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ചർച്ച. സ്ഥാനാർഥി മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്ന സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തു വീണ്ടും മത്സരിക്കും. കെ കെ ഷൈലജ, ടി പി രാമകൃഷ്ണൻ, വീണാ ജോർജ് തുടങ്ങിയവരേയും വീണ്ടും മത്സരിപ്പിക്കാൻ ആലോചനയുണ്ട്. വിജയ സാധ്യത കണക്കിൽ എടുത്തു ടേം വ്യവസ്‌ഥ മാറ്റാനാണ് തീരുമാനം. മണ്ഡലം കൈവിട്ടുപോകാതിരിക്കാൻ പരിചയ സമ്പതയുള്ള നേതാക്കളെ മത്സരരംഗത്തേക്കിറക്കാനും മൂന്നാം തവണയും ഭരണത്തിൽ തുടരുകയെന്നതാണ് സിപിഐഎം…
Read More » -
News
‘ഉച്ചനീച്ചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ മന്നത്ത് പത്മനാഭൻ സംഘടിത പ്രതിരോധം ഉയർത്തി’; മുഖ്യമന്ത്രി
ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 149-ാമത് മന്നം ജയന്തി ആചരിക്കുന്ന ഇന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. അന്ന് നിലവിലുണ്ടായിരുന്ന ഉച്ചനീച്ചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ സംഘടിത പ്രതിരോധം ഉയർത്തുന്നതിൽ മന്നം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹം വിജയമാക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രപരമാണ്. സത്യഗ്രഹത്തിന് ബഹുജനപിന്തുണ ഉറപ്പുവരുത്താനായി 1924 നവംബർ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവർണ്ണ ജാഥയാരംഭിച്ചു. ഇതിന്റെ തുടർച്ചയായി 1924 നവംബർ…
Read More »