
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ പുതിയ സർക്കാർ അധികാരമേൽക്കുക മെയ് 13 ന്. മുഖ്യമന്ത്രിയായി എൻ ആർ കോൺഗ്രസിലെ എൻ രംഗസ്വാമി വീണ്ടുമെത്തും. എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി എൻ രംഗസ്വാമിയെ തിരഞ്ഞെടുത്തത്തിന് പിന്നാലെയാണ് തീരുമാനം. 30 സീറ്റുകളിൽ 18 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് എൻ രംഗസ്വാമി വീണ്ടും അധികാരത്തിലെത്തുന്നത്.
ഇത് നാലാം തവണയാണ് എൻ. രംഗസ്വാമി പുതുച്ചേരിയുടെ മുഖ്യമന്ത്രി പദവിയിലെത്തുന്നത്. ബിജെപിയുമായി ചേർന്നുള്ള മുന്നണി ഭരണമാണ് ഇത്തവണ പുതുച്ചേരിയിൽ നിലവിൽ വരുന്നത്. രാജ്നിവാസിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.


