ClassifiedsCultural ActivitiesKeralaNewsUncategorized

NEDCOSA ‘ഒരിക്കൽക്കൂടി’ 2025 ജൂലൈ 27 ന്

പോയ് പോയ കാലം തേടി… അവർ വീണ്ടും ഒത്തുകൂടുന്നു.. ഇനി
ഓർമ്മകളുടെ തോണി തുഴഞ്ഞ് സൗഹൃദങ്ങൾ പുനർജീവിപ്പിച്ച് അവർ വീണ്ടും ഒന്നായി ഒഴുകും … അതും നീണ്ട 44 വർഷങ്ങൾക്ക് പറയാനുള്ള കഥകളുമായി….

നെടുമങ്ങാട് സർക്കാർ കോളേജിൽ നിന്നും നാല്പത്തിനാല് വർഷമായി പുറത്തിറങ്ങിയ എല്ലാ ബാച്ചുകളുടെയും വിപുലമായ ഒത്തുകൂടലിന് പൂർവ വിദ്യാർത്ഥി സംഘടന വേദിയൊരുക്കുന്നു. 2025 ജൂലൈ 27 ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ കോളേജ് ഓഡിറ്റോറിയത്തിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കോളേജ് ദിനങ്ങളുടെ ഓർമകൾ നല്കുന്ന മാതൃകയിലാണ് കാര്യപരിപാടികൾ സംഘടിപ്പിക്കുന്നത്. അസംബ്ലി, ക്ലാസ്റൂം, ആർട്സ് ക്ലബ്, വർത്തമാനം, പാഥേയം, ബെല്ലടിക്കുമ്പോൾ എന്നിങ്ങനെയാണ് കൂട്ടായ്മയുടെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ആർട്സ് ക്ലബിൻ്റെ ഭാഗമായി പ്രശ്സ്ത ഗായകൻ രാജേഷ് വിജയ് നയിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കുന്നതാണ്. രാവിലെ പത്ത് മണിക്ക് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button