KeralaNews

എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍; സീറ്റ് വിഭജനത്തില്‍ ധാരണയാകും

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗം ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സാബു എം ജേക്കബ് അടക്കമുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

140 നിയമസഭാ സീറ്റുകളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. വെള്ളിയാഴ്ചയോടെ സഖ്യകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ബിജെപി തീരുമാനം. ബിഡിജെഎസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഡിഎയില്‍ പുതുതായി എത്തിയ ട്വന്റി20ക്ക് കുന്നത്ത്‌നാട് മണ്ഡലം ഉള്‍പ്പടെ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. നാല് സീറ്റുകള്‍ ട്വന്റി20ക്ക് നല്‍കുന്നതാണ് ബിജെപി ആലോചിക്കുന്നത്. സീറ്റ് കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്ന നിലപാടിലാണ് ട്വന്റി20.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button