KeralaNews

തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്

തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. ചെങ്കൽപേട്ട് മധുരാന്തകത്ത് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് പൊതുയോഗം. എൻഡിഎയുടെ സഖ്യകക്ഷി നേതാക്കളെല്ലാം പരിപാടിയ്ക്കെത്തും.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചെന്നൈയിലുണ്ട്. എൻഡിഎ വിട്ട അമ്മ മക്കൾ മുന്നേറ്റ കഴകം കഴിഞ്ഞ ദിവസം മുന്നണിയിൽ തിരിച്ചെത്തിയിരുന്നു. തമിഴ്നാട്ടിലെ കോൺഗ്രസ്, ഇന്ത്യൻ ജനനായക കക്ഷി ഉൾപ്പെടെയുള്ള കക്ഷികൾ എൻഡിഎയിൽ തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തും എത്തുന്നുണ്ട്. രാവിലെ 10 മണിയോടെ പ്രത്യേക വിമാനത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നാല് പുതിയ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് ഉള്‍പ്പെടെ വിവിധ കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പ്രചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത്. വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ വരവ് വലിയ ആഘോഷമാക്കി മാറ്റുകയാണ് ബിജെപി നേതൃത്വം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button