tamilnadu

  • News

    തമിഴ്നാട്ടിൽ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ

    തമിഴ്നാട്ടിൽ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം. പൊലീസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ഇനി പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. സെപ്റ്റംബർ 21നാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. വിവരാവകാശ നിയമത്തിലെ 24 (4) വകുപ്പ് പ്രകാരമാണ് നടപടി. ഇന്റലിജൻസ് ഉൾപ്പെടെയുള്ള ചില അതീവ സുരക്ഷാ വകുപ്പുകളെ നേരത്തെ ഒഴിവാക്കിയിരുന്നു. വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പുതിയ വിജ്ഞാപനം. മത-ജാതി സംഘർഷങ്ങൾ, രാഷ്ട്രീയ പ്രക്ഷോഭങ്ങൾ, കൂടാതെ കോഫെപോസ, എൻ.എസ്.എ എന്നീ നിയമങ്ങൾക്ക് കീഴിലുള്ള കരുതൽ തടങ്കൽ കേസുകൾ എന്നിവയുൾപ്പെടെ, ക്രമസമാധാനവുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ…

    Read More »
  • News

    70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി തമിഴ്നാട്

    ചെന്നൈ: മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ആരോഗ്യമന്ത്രി കെജി അരുൺരാജാണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. നിലവിലെ മുഖ്യമന്ത്രിയുടെ സമ​ഗ്ര ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോ​ഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതിയും നടപ്പാക്കുക.സംസ്ഥാനത്ത് 70 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരുമാന പരിധിയില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ…

    Read More »
  • News

    തമിഴ് നാട്ടിലെ സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ

    തമിഴ് നാട്ടിലെ സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ഡിഎംകെ സർക്കാരിന്റെ പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഓരോ ദിവസവും അടിയും തിരിച്ചടിയുമായാണ് സർക്കാർ-പ്രതിപക്ഷ ബന്ധം മുന്നോട്ടുപോകുന്നത്. ദ്രവീഡിയൻ പാർട്ടികളെ തറപറ്റിച്ച് അധികാരം പിടിച്ച സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് നൂറാം നാൾ. 717 ടാസ്മാക് കടകൾ പൂട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സിങ്കപ്പെൺ സേന, ലഹരിമുക്ത തമിഴ്നാടിനായി പ്രത്യേക സേന, സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക്…

    Read More »
  • News

    ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി

    തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് അണ്ണാമലൈ വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, അതിന് തൊട്ടുമുമ്പാണ് ബിജെപിയുടെ നിര്‍ണായകനീക്കം ഉണ്ടായത്. നാല്പത്തിയൊന്നുകാരനായ അണ്ണാമലൈ ഡല്‍ഹിയിലെത്തി ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ നവിനുമായി കൂടിക്കാഴ്ച നടത്തുകയും, പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ ബിജെപിയുടെ ശ്രദ്ധേയമുഖമായിരുന്നു…

    Read More »
  • News

    കൃത്യമായ ഉപാധികൾ വയ്ക്കും ; തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ തീരുമാനമെടുത്ത് കോൺഗ്രസ്

    തമിഴ്നാട്ടിൽ സര്‍ക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനം. ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ നൽകാനാണ് കോൺഗ്രസിൽ ധാരണ. രാഷ്ട്രീയകാര്യ സമിതിയിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. ഹൈക്കമാൻഡിന് ഈ റിപ്പോർട്ട് നൽകും. ബിജെപി പിന്തുണ തേടരുത്, എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുക. അതേസമയം, ഗവർണർക്ക് വിജയ് പുതിയ കത്ത് നൽകിയിട്ടുണ്ട്. നാളെ രാവിലെ 11:30ന് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അഭ്യർത്ഥന. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളുടെ കുത്തക തകർത്ത് വൻ വിജയം നേടിയതിന് പിന്നാലെ തമിഴ്‌നാട്ടിൽ പുതിയ…

    Read More »
  • News

    തമിഴ്നാടും ബം​ഗാളും വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

    തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. ആറു മണിക്കു ശേഷം സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 23-ാം തീയതിയാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്. രാഷ്ട്രീയ പാർട്ടികളെല്ലാം അവസാനവട്ട തീവ്ര പ്രചാരണത്തിലാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പ്രചാരണം തുടങ്ങും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ,…

    Read More »
  • News

    നിര്‍ണായക നീക്കവുമായി വി കെ ശശികല ; തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

    തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. ജയലളിതയുടെ 78ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ പേര് പിന്നീട് അറിയിക്കുമെന്ന് വി കെ ശശികല പറഞ്ഞു. രാമനാഥപുരത്ത് നടത്തിയ പരിപാടിയില്‍ പാര്‍ട്ടിയുടെ കൊടി പുറത്തിറക്കി. കറുപ്പ്,വെള്ള,ചുവപ്പ് നിറത്തില്‍ അണ്ണാദുരൈ-എംജിആര്‍-ജയലളിത എന്നിവരുടെ ചിത്രങ്ങളുള്ളതാണ് കൊടി. നിയമസകഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 40 സീറ്റുകളില്‍ മത്സരിയ്ക്കുമെന്നാണ് സൂചന. അണ്ണാദുരൈ-എംജിആര്‍-ജയലളിത എന്നിവരുടെ ആശയങ്ങളുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുകയെന്ന് വി കെ ശശികല പറഞ്ഞു. എഐഎഡിഎംകെയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് പുത്തന്‍ നീക്കമെന്നാണ് വിലയിരുത്തല്‍. 2027…

    Read More »
  • News

    തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്

    തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. ചെങ്കൽപേട്ട് മധുരാന്തകത്ത് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് പൊതുയോഗം. എൻഡിഎയുടെ സഖ്യകക്ഷി നേതാക്കളെല്ലാം പരിപാടിയ്ക്കെത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചെന്നൈയിലുണ്ട്. എൻഡിഎ വിട്ട അമ്മ മക്കൾ മുന്നേറ്റ കഴകം കഴിഞ്ഞ ദിവസം മുന്നണിയിൽ തിരിച്ചെത്തിയിരുന്നു. തമിഴ്നാട്ടിലെ കോൺഗ്രസ്, ഇന്ത്യൻ ജനനായക കക്ഷി ഉൾപ്പെടെയുള്ള കക്ഷികൾ എൻഡിഎയിൽ തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തും എത്തുന്നുണ്ട്. രാവിലെ 10 മണിയോടെ പ്രത്യേക…

    Read More »
  • News

    ഡിറ്റ്‌വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ ജാഗ്രതാനിർദേശം, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

    ഡിറ്റ്‌വാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ജാഗ്രതാനിർദേശം. തമിഴ്നാട്ടിലെ നാല് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 14 ജില്ലകൾ ഓറഞ്ചും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. ഡിറ്റ്‌വാ ചുഴലിക്കാറ്റ് തീരദേശ ജില്ലകളിൽ 70 മുതൽ 90 കിമീ വേഗത്തിൽ വീശുമെന്നാണ് മുന്നറിയിപ്പ്. 14 എൻഡിആർഎഫ് സംഘങ്ങളെ മേഖലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും എസ്ഡിആർഎഫിനെ വിന്യസിച്ചു. നിലവിൽ ഡിറ്റ്‌വാ ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് 430 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 330 കിലോമീറ്ററും കാരയ്ക്കലിൽ നിന്ന് 220 കിലോമീറ്ററും അകലെയാണുള്ളത്. മണിക്കൂറിൽ 7 കി…

    Read More »
  • News

    തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂരില്‍, ആളപായമില്ല

    തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന്ന് തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകളില്‍ ആണ് തീ പടര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5:30 ഓടെ ആണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്. വലിയ തോതില്‍ തീ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചായിരുന്നു ട്രയിനിന് തീപിടിച്ചത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. വന്‍ തോതില്‍ തീ…

    Read More »
Back to top button