KeralaNews

മെസിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹിമാനും സത്യപാലനും എതിരായ അന്വേഷണം പരിഹാസ്യം: CPIM

ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ തട്ടിപ്പിൽ മുൻ മന്ത്രി വി അബ്ദുറഹിമാനും മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലനും എതിരെ നടക്കുന്ന അന്വേഷണം പരിഹാസ്യമെന്ന് സിപിഐഎം. കേസിൽ വിശ്വസനീയമായ വിശദീകരണം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കോടതിയിൽ നിലനിൽക്കില്ലെന്ന് ഉറപ്പുള്ള ഒരു കേസ് അവിടെയെത്തുന്നത് വരെ കൊണ്ടാടുക എന്ന ദുഷ്ടലാക്ക് മാത്രമാണ് സർക്കാരിന് ഉള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

തെറ്റ് ചെയ്തവർക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുന്നതിൽ ആർക്കും വിയോജിപ്പില്ല. കേരളത്തിലെ ഫുട്ബോൾ രംഗത്തെ വളർച്ച മുന്നിൽകണ്ട് അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം നടത്തിയതാണോ മുൻമന്ത്രി ചെയ്ത കുറ്റമെന്നും സിപിഐഎം ചോദിച്ചു. സർക്കാരിന്റെ പരാജയവും യുഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങളും മറച്ചുവയ്ക്കാൻ ആണ് അന്വേഷണത്തിലൂടെ ശ്രമിക്കുന്നതെന്നും സിപിഐഎം വിമർശിച്ചു.

കായിക വകുപ്പ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കള്ളപ്പണ ഇടപാട് ചേർത്തുവയ്ക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം ആർക്കും മനസ്സിലാകും. വി അബ്ദുറഹിമാനും ഷറഫലിക്കും അടക്കം എതിരെ നടക്കുന്ന നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നും സിപിഐഎം പ്രസ്താവനയിൽ വ്യക്തമാക്കി. അബ്‌ദുറഹ്മാനും റിപ്പോര്ട്ടര് ചാനൽ മാനേജിങ് എഡിറ്റർ ആൻറോഅഗസ്റ്റിൻ അടക്കം നാല് പേരാണ് നിലവിൽ കേസിലെ പ്രതികൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്ഐടി കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button