ആരായാലും നോക്കി നിന്ന് പോകും;നാൽപ്പതുകളിലും സാരിയിൽ ദേവതയപ്പോലെ മഞ്ജു വാര്യർ
മുപ്പത് വർഷത്തോളമായി മലയാളികൾ കാണുന്ന മുഖമാണ് നടി മഞ്ജു വാര്യരുടേത്. പുതിയ നായികമാർ നിരവധി മഞ്ജുവിന് മുമ്പും ശേഷവും വന്നിട്ടുണ്ടെങ്കിലും നടിയെ സ്നേഹിക്കുന്നതുപോലെ മറ്റ് ഏതെങ്കിലും നായികമാരെ മലയാളികൾ സ്നേഹിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും മഞ്ജുവിന്റെ തിരിച്ച് വരവിനായി മലയാളികൾ കാത്തിരുന്നു. കുറച്ച് വർഷങ്ങൾക്കുശേഷം മഞ്ജു സിനിമയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു. നാൽപ്പത്തിയാറ് പിന്നിട്ട നടിയുടെ ഫാഷൻ സെൻസ് എന്നും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്.
ഏത് വസ്ത്രം ധരിച്ചാലും മഞ്ജു അതീവ സുന്ദരിയാണ്. മാത്രമല്ല നാടനും മോഡേണും പരീക്ഷിക്കാൻ നടി തയ്യാറുമാണ്. ഒരിക്കൽ കൊറിയൻ സ്റ്റൈൽ പരീക്ഷിച്ച് സോഷ്യൽമീഡിയയാകെ വൈറലായിരുന്നു മഞ്ജു. നാൽപ്പതുകൾ പിന്നിട്ട താരം പുത്തൻ ട്രെന്റുകൾക്കൊപ്പം നീങ്ങുന്നത് കാണാൻ ആരാധകർക്കും ഇഷ്ടമാണ്.സോഷ്യൽമീഡിയയിൽ സജീവമായ നടി പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം പ്രിയ സുഹൃത്തും നടിയുമായ ഭാവനയ്ക്കൊപ്പം ഒരു പൊതു പരിപാടിയിൽ വിശിഷ്ടാതിഥിയായി മഞ്ജുവും എത്തിയിരുന്നു.
ചടങ്ങിൽ പങ്കെടുക്കാനായി മഞ്ജു തെരഞ്ഞെടുത്തത് പ്രിന്റഡ് ഷിഫോൺ സാരിയായിരുന്നു. പച്ചയും പിങ്കും കലർന്ന സാരിക്ക് പീച്ച് നിറത്തിലുള്ള ബ്ലൗസായിരുന്നു മഞ്ജു ധരിച്ചത്. ഒപ്പം ഒരു സിംപിൾ ചോക്കറും കമ്മലും സ്റ്റൈൽ ചെയ്തു. മുടിയിൽ പരീക്ഷണങ്ങൾക്ക് നിൽക്കാതെ ലൂസ് ഹെയറായിരുന്നു നടി തെരഞ്ഞെടുത്തത്.
വളരെ സിംപിൾ ലുക്കിലും മഞ്ജു അതീവ സുന്ദരിയാണെന്നാണ് ഏറെയും കമന്റുകൾ. നൃത്തവും ബൈക്ക് റൗഡും ഫിറ്റ്നസ് ട്രെയിനിങ്ങുമെല്ലാമായി ശരീര ഭാരം നിലനിർത്താൻ വേണ്ടതെല്ലാം നടി ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഏത് വേഷത്തിലും മഞ്ജു പെർഫെക്ടാണ്.
ലോസ്റ്റ് ഇൻ ഫ്ലവേഴ്സ് എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ മഞ്ജു പങ്കുവെച്ചത്. ഇഹ ഡിസൈൻസിന്റെ സാരിയായിരുന്നു താരം ധരിച്ചിരുന്നത്. ആരും നോക്കി നിന്നുപോകുന്ന തരത്തിൽ മഞ്ജു സുന്ദരിയാണെന്നാണ് അന്നത്തെ പൊതു ചടങ്ങിൽ വെച്ച് നടിയെ നേരിട്ട് കണ്ടവർ കുറിച്ചത്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ..? കടുകും മുളകും കൂടി ഉഴിഞ്ഞിട്ടോളൂ, സാരിയും മഞ്ജുവും ഒരുപോലെ അടിപൊളി, എയ്ജ് ഇൻ റിവേഴ്സ് ഗിയർ, ഈ പ്രായത്തിലും ഇത് എങ്ങനെ സാധിക്കുന്നു?. നമുക്ക് കൂടി പറഞ്ഞ് തായോ… വല്ലതും നടക്കുമോ എന്ന് നോക്കട്ടെ എന്നിങ്ങനെ എല്ലാമായിരുന്നു കമന്റുകൾ.