CinemaNews

നിര്‍മാതാക്കള്‍ക്ക് തിരിച്ചടി; കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

രജനികാന്ത് ചിത്രം കൂലിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്ത് നല്‍കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. നിര്‍മാതാക്കളുടെ പരാതിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ജസ്റ്റിസ് ടിവി തമിഴ്‌സെല്‍വിയുടെ നിരീക്ഷണം.

നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്‌സാമിനിങ് കമ്മിറ്റി കൂലിയ്ക്ക് നല്‍കിയത് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. ചിത്രത്തിലെ വയലന്‍സ് ആയിരുന്നു എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു. കട്ടുകളും നിര്‍ദ്ദേശിച്ചിരുന്നു.

പിന്നാലെയാണ് സണ്‍ പിക്‌ചേഴ്‌സ് കോടതിയെ സമീപിച്ചത്. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്‍സ് കൂലിയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയല്ലെന്നുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത്. നിയമത്തില്‍ പറയുന്നതില്‍ കൂടുതല്‍ വയലന്‍സ് സിനിമയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചിത്രത്തിലെ വയലന്‍സ് രംഗങ്ങള്‍ അക്രമത്തെ ഗ്ലോറിഫൈ ചെയ്യുന്നതല്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

അതേസമയം കമ്മിറ്റി നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. കൂലിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം എക്‌സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കി. സിനിമയിലെ വയലന്‍സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്.

രജനികാന്ത് നായകനായ കൂലിയുടെ സംവിധാനം ലോകേഷ് കനകരാജ് ആണ്. ആമിര്‍ ഖാന്‍, സത്യരാജ്, ഉപേന്ദ്ര, നാഗാര്‍ജു, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button